ഹീറോയുടെ രണ്ട് ബൈക്കുകള്‍ നിരത്തിലിറങ്ങി

Written By:

ഹീറോ മോട്ടോകോര്‍പ് രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിച്ചു. സ്പ്ലന്‍ഡര്‍ പ്രോ ക്ലാസ്സിക്, പാഷന്‍ പ്രോ ടിആര്‍ എന്നിവ. ഇവയില്‍ സ്പ്ലന്‍ഡര്‍ പ്രോ ക്ലാസ്സിക് ബൈക്ക് രാജ്യത്തെ ആദ്യത്തെ 100സിസി കഫെ റേസറാണ്.

പാഷന്‍ പ്രോ ടിആറും ഇതേ സെഗ്മെന്റില്‍ തന്നെ വരുന്ന ബൈക്കാണ്. ചില ഓഫ് റോഡ് സവിശേഷതകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഈ ബൈക്ക് നിരത്തിലെത്തുന്നത്. സെഗ്മെന്റിനകത്ത് ഇതും ഒരു പുതുമയാണ്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം സ്പ്ലന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന് 48,650 രൂപയാണ് വില. 8000 ആര്‍പിഎണ്മില്‍ 8.24 കുതിരശക്തി പകരുന്ന എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. സ്റ്റൈലിങ്ങില്‍ 60കളിലെ കഫെ റേസര്‍ മോഡലുകളുടെ അതേ ശൈലി പിന്തുടരുന്നു.

ക്ലാസ്സിക് ശൈലിയിലുള്ള ഒരു വൃത്താകൃതിയിലുള്ള സ്പീഡോമീറ്റര്‍, വിന്റേജ് ശൈലിയിലുള്ള കഫെ കൗള്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ടെയ്ല്‍ലൈറ്റും, വൃത്താകൃതിയിലുള്ള കണ്ണാടികല്‍ എന്നിവ ഈ വാഹനത്തിലുണ്ട്.

രണ്ടു നിറങ്ങളില്‍ സ്പ്ലന്‍ഡര്‍ പ്രോ ക്ലാസ്സിക് ലഭിക്കും. സോളിഡ് മറൂണ്‍, കാര്‍ബണ്‍ ബ്ലാക്ക് എന്നിവ.

മികച്ച റോഡ് ഗ്രിപ്പ് പ്രദാനം ചെയ്യുന്ന പ്രത്യേക ടയറുകള്‍ അടക്കമുള്ള ഓഫ് റോഡ് സന്നാഹങ്ങളോടെയാണ് പാഷന്‍ പ്രോ ടിആര്‍ വിപണിയിലെത്തുന്നത്. 7500 ആര്‍പിഎണ്മില്‍ 7.7 കുതിരശക്തി പകരുന്നു ഈ ബൈക്കിന്റെ എന്‍ജിന്‍. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 51,550 രൂപയാണ് വാഹനത്തിന് വില.

Cars താരതമ്യപ്പെടുത്തൂ

ഹോണ്ട ബ്രിയോ
ഹോണ്ട ബ്രിയോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Hero Motocorp has launched two new bikes as the festive season goes underway.
Story first published: Wednesday, October 8, 2014, 14:46 [IST]
Please Wait while comments are loading...

Latest Photos