ഹീറോ സൂപ്പര്‍ സ്പലന്‍ഡര്‍ പുതിയ നിറങ്ങളില്‍
ഹീറോ മോട്ടോകോര്‍പ്പിന്റെ സൂപ്പര്‍ സ്പ്ലന്‍ഡര്‍ മോഡല്‍ ചെറിയൊരു പരിഷ്‌കരണത്തിന് വിധേയമായി. പുതിയ ബോഡി ഗ്രാഫിക്‌സ് അടക്കമുള്ള മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. നാല് പുതിയ നിറങ്ങളും ചേര്‍ത്തിട്ടുണ്ട്.
സ്പ്ലന്‍ഡറിന്റെ ഇടക്കാല പരിഷ്‌കരണത്തിന്റെ വിശദാംശങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. ഓരോ താളിലും സ്പ്ലന്‍ഡറിന്റെ ഓരോ പുതിയ നിറങ്ങളും കാണാം. താഴെ, വരുത്തിയിരിക്കുന്ന മാറ്റങ്ങളും.

റെഡ്
പുതുക്കിയ ബോഡ് ഗ്രാഫിക്‌സാണ് കാഴ്ചയിലെ ഒരു പ്രധാന മാറ്റം. മറ്റൊന്ന് നാലു നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്.

ബ്ലാക്ക്
പുതുക്കിയ സൂപ്പര്‍ സ്പ്ലന്‍ഡറില്‍ കറുപ്പ് അലോയ് വീലുകള്‍ എല്ലാ മോഡലുകള്‍ക്കും നല്‍കുന്നു. മറ്റൊരു കൂട്ടിച്ചേര്‍പ്പ് സൈഡ് സ്റ്റാന്‍ഡ് വാണിംഗ് ഇന്‍ഡിക്കേറ്ററാണ്. നേരത്തെ സ്പ്ലന്‍ഡര്‍ ഐ സ്മാര്‍ട് മോഡലില്‍ ഈ സംവിധാനം അവതരിപ്പിച്ചിരുന്നത് ഓര്‍ക്കുക.

ഗ്രേ
സാങ്കേതികമായി യാതൊരു മാറ്റവും സൂപ്പര്‍ സ്പ്ലന്‍ഡറില്‍ വരുത്തിയിട്ടില്ല. 124.7 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും 7000 ആര്‍പിഎമ്മില്‍ 9 കുതിരകളുടെ കരുത്തുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്.

ബ്ലൂ
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 51,250 രൂപയാണ് പുതിയ ഹീറോ സൂപ്പര്‍ സ്പ്ലന്‍ഡറിനു വില.


Click it and Unblock the Notifications








