ഹോണ്ട ആക്ടിവ 125: പുതിയ പരസ്യപ്രചാരണം
രാജ്യത്തെ 125സിസി സെഗ്മെന്റ് ഇന്ന് ഹോണ്ടയുടെ പിടിയിലാണുള്ളത്. ദീര്‍ഘകാലമായി തുടരുന്ന ഈ ആധിപത്യത്തിന് ഒരു പോറലെങ്കിലും ഏല്‍പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഹോണ്ട ആക്ടിവ എന്ന ഒറ്റ വാഹനത്തിന്റെ പിന്‍ബലത്തിലാണ് ഈ വന്‍പണി നടക്കുന്നതെന്നും ഓര്‍ക്കണം.
ഹോണ്ടയില്‍ നിന്ന് വേറെയും സ്‌കൂട്ടറുകള്‍ വിപണിയിലെത്തുന്നുണ്ട്. ആക്ടിവ ഐ, ഏവിയേറ്റര്‍, ഡിയോ എന്നീ വാഹനങ്ങളും മികച്ച പ്രകടനം തന്നെയാണ് നടത്തിവരുന്നത്.
വിപണിയിലെ സജീവത നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു പുതിയ ആഡ് കാംപൈനിന് തുടക്കം കുറിച്ചിരിക്കുകയാണ് ഹോണ്ട. 'സെറ്റെപ്-അപ്' എന്നാണ് ഈ പ്രചാരണപരിപാടിക്ക് ഹോണ്ട പേരു നല്‍കിയിട്ടുള്ളത്. വീഡിയോ കാണുക.
ഇന്നത്തെ വീഡിയോ
താജിമയുടെ പുതിയ പൈക്‌സ് പീക് സമയം
യുഎസ്സില്‍ സ്ഥിതി ചെയ്യുന്ന പൈക്‌സ് പീക്ക് പ്രശസ്തമാണ്. ഈ ചുരത്തില്‍ നടക്കുന്ന പൈക്‌സ് പീക്‌സ് ഇന്റര്‍നാഷണല്‍ ഹില്‍ ക്ലൈമ്പ് ലോകമെങ്ങുമുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് ആരാധകര്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ്. ഇവിടെ മോണ്‍സ്റ്റര്‍ താജിമ എന്നറിയപ്പെടുന്ന നൊബുഹിറോ മോണ്‍സ്റ്റര്‍ താജിമ എത്തിയത് ഒരു പുതിയ റെക്കോഡ് സ്ഥാപിക്കാനാണ്. 2011ല്‍ താന്‍ സ്ഥാപിച്ച 9:51.278 എന്ന സമയം തിരുത്തണം! അതും, ഒരു ഇലക്ട്രിക് കാര്‍ കൊണ്ടു തന്നെ തിരുത്തണം! വീഡിയോ കാണുക.


Click it and Unblock the Notifications








