ഹോണ്ട ആക്ടിവ 125 പ്രദര്‍ശിപ്പിക്കുന്നു
ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. 125സിസി 4 സ്‌ട്രോക്ക് എന്‍ജിനാണ് ഈ സ്‌കൂട്ടറിനുള്ളത്. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് അറിയാനാകുന്നത്.
6500 ആര്‍പിഎമ്മില്‍ 8.6 കുതിരശക്തി പകരാന്‍ ആക്ടിവ 125 എന്‍ജിന് സാധിക്കും. 5500 ആര്‍പിഎമ്മില്‍ 10.12 എന്‍എം ആണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന ചക്രവീര്യം.

സസ്‌പെന്‍ഷന്‍
പിന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനും മുന്‍വശത്ത് ഹൈഡ്രോളിക് സസ്‌പെന്‍ഷനും നല്‍കിയിട്ടുണ്ട്.
ബ്രേക്ക്
മുന്‍വശത്ത് 190എംഎം ഡിസ്‌ക് ബ്രാക്കാണ് ഘടിപ്പിച്ചിട്ടുള്ളത്. പിന്നില്‍ 135എംഎം ഡ്രം ബ്രേക്ക് നല്‍കിയിരിക്കുന്നു.
ട്യൂബ് ലെസ് ടയറുകളാണ് വാഹനത്തിലുള്ളത്. നാല് നിറങ്ങളില്‍ ആക്ടിവ 125 ലഭിക്കും. എന്‍ജിനോടൊപ്പം വി-മാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു.



Click it and Unblock the Notifications








