ഹോണ്ടയുടെ സങ്കരയിനം കണ്‍സെപ്റ്റ്

By Santheep

ഒരു സാധാരണ കമ്യൂട്ടര്‍ ബൈക്കിന്റെയും സ്‌പോര്‍ട്‌സ് ബൈക്കിന്റെയും ശില്‍ശൈലികളെ ശരിയായ അനുപാതത്തില്‍ ലയിപ്പിച്ചതാണ് ഹോണ്ട സിഎക്‌സ്-01 കണ്‍സെപ്റ്റിന്റെ പ്രത്യേക ശരീരസൗന്ദര്യത്തിന് കാരണമായത്. ഹോണ്ടയുടെ വിദഗ്ധരായ ഡിസൈനര്‍മാരും എന്‍ജിനീയര്‍മാരും ചേര്‍ന്ന് ഈ പണി മനോഹരമായി ചെയ്തുതീര്‍ത്തു. ഓട്ടോ എക്‌സ്‌പോയില്‍ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധ നേടിയ വാഹനങ്ങളിലൊന്നായി സിഎക്‌സ്-01 കണ്‍സെപ്റ്റ് മാറി.

ഹോണ്ടയുടെ സിഎക്‌സ്-01 കണ്‍സെപ്റ്റിനെ നമുക്ക് അടുത്തുകാണാം.

ഹോണ്ടയുടെ സങ്കരയിനം കണ്‍സെപ്റ്റ്

രണ്ട് വ്യത്യസ്ത ശരീരഘടനയുള്ള വാഹനങ്ങളെ ഒരുമിപ്പിക്കുന്ന രീതി കാറുകളില്‍ കാണാം. ക്രോസ്സോവറുകള്‍ എന്ന സെഗ്മെന്റു തന്നെ രൂപപ്പെടുന്നത് ഇങ്ങനെയാണ്. വാഹനങ്ങള്‍ ഇപ്രകാരം 'ക്രോസ്സ്' ചെയ്യുന്നത് ആദ്യമാണോ എന്ന ചോദ്യം എത്തി സങ്കീര്‍ണമാണ്. എന്തായാലും അത്ര പരക്കെ സംഭവിക്കാറുള്ള ഒന്നല്ല.

ഹോണ്ടയുടെ സങ്കരയിനം കണ്‍സെപ്റ്റ്

യുവാക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ ഡിസൈനാണ് ഈ വാഹനത്തിനുള്ളത്. സ്‌പോര്‍ടിയായ ശൈലിയിലുള്ള ശരീരഘടനയോടൊപ്പം ഒരു കമ്യൂട്ടര്‍ ബൈക്കിന്റെ 'മര്യാദ'യും ഈ ബൈക്ക് പുലര്‍ത്തുന്നതായി കാണാം.

ഹോണ്ടയുടെ സങ്കരയിനം കണ്‍സെപ്റ്റ്

ശരീരം ഒട്ടും ബള്‍ക്കിയല്ല. സിറ്റികളിലെ കൈര്യം ഒട്ടും പ്രയാസമാകില്ല. കൂടാതെ പരുക്കന്‍ പാതകളിലും ഈ വാഹനത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കും. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടുള്ളതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും.

ഹോണ്ടയുടെ സങ്കരയിനം കണ്‍സെപ്റ്റ്

പ്രീമിയം ബൈക്കുളോളം തന്നെ സൗന്ദര്യമുണ്ട് ഈ ബൈക്കിന്, ഇപ്പോളിതൊരു കണ്‍സെപ്റ്റാണെന്നുകൂടി മനസ്സില്‍ വെക്കണം. ഉല്‍പാദനപ്പതിപ്പില്‍ വലിയ തോതില്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഈ ബൈക്കിന് സാധിച്ചേക്കും.

ഹോണ്ടയുടെ സങ്കരയിനം കണ്‍സെപ്റ്റ്

എല്‍ഇഡി ഡിസ്‌പ്ലേകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, അപ്‌സൈഡ് ഡൗണ്‍ സസ്‌പെന്‍ഷന്‍, ഡ്യുവല്‍ എക്‌സോസ്റ്റ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സിഎക്‌സ്-01 കണ്‍സെപ്റ്റില്‍ കാണാം.

ഹോണ്ടയുടെ സങ്കരയിനം കണ്‍സെപ്റ്റ്

സിഎക്‌സ്-01 കണ്‍സെപ്റ്റിനെക്കുറിച്ച് ധാരാളം വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. ഹോണ്ട തല്‍ക്കാലം ഒന്നും പുറത്തുവിടുന്നില്ല. വാഹനത്തെക്കുറിച്ച് ലഭിച്ച അഭിപ്രായങ്ങളും മറ്റും തൂക്കിനോക്കിയതിനു ശേഷമായിരിക്കും വിപണിയിലേക്ക് എത്തിക്കുന്ന കാര്യം പരിഗണിക്കുക.

More from DriveSpark

Article Published On: Wednesday, February 12, 2014, 17:29 [IST]
English summary
Honda CX-01 concept is a crossover as well, but its a motorcycle. So, in this case, the motorcycle is a cross between a commuter bike and a sporty off-roader.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X