ഹോണ്ടയുടെ ഏറ്റവും വലിയ സ്‌കൂട്ടര്‍ പ്ലാന്റ് ഇന്ത്യയില്‍

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവാകുക എന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഹീറോ കൈയടക്കിവെച്ചിരിക്കുന്ന ഈ ഇടം പിടിച്ചെടുക്കാന്‍ കഠിനാധ്വാനം തന്നെ ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ നിക്ഷേപം ഹോണ്ട വര്‍ധിപ്പിക്കുന്നത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്.

പുതിയ വാര്‍ത്തകള്‍ പറയുന്നത്, ഹോണ്ടയുടെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാണ പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. ഗുജറാത്തിലായിരിക്കും ഈ പ്ലാന്റ് സ്ഥാപിക്കപ്പെടുക എന്നാണറിയുന്നത്.

Honda Gujarat Scooter Plant To Be World’s Largest

രാജ്യത്തെ സ്‌കൂട്ടര്‍ വിപണി മുമ്പെന്നത്തേക്കാളും മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കുന്ന സമയമാണിത്. നിലവില്‍ ഇന്ത്യയിലെ മൊത്തം ഇരുചക്രവാഹന വില്‍പനയില്‍ 27 ശതമാനവും സ്‌കൂട്ടറുകളാണ്. പത്തുവര്‍ഷം മുന്‍പത്തെ നിലയില്‍ നിന്ന് എട്ടുശതമാനം കണ്ട് വളര്‍ന്നിട്ടുണ്ട് ഈ വിഭാഗം.

നിലവിലുള്ള ആവശ്യക്കാരെ തൃപ്തിപ്പെടുത്താനുള്ള ഉല്‍പാദനം ഹോണ്ട ഇന്ത്യയില്‍ നടത്തുന്നില്ല. ഇത് ഇരുചക്രവാഹനങ്ങളുടെ കാത്തിരിപ്പുസമയം വര്‍ധിപ്പിക്കുന്നുണ്ട്. ഹോണ്ട ആക്ടിവ മോഡലിനാണ് ഇപ്പോഴും ഏറെ ആവശ്യക്കാരുള്ളത്. 110 സിസി സെഗ്മെന്റിന്റെ അമ്പത് ശതമാനത്തിലധികം വിപണിവിഹിതവും ആക്ടിവ കൈയടക്കിവെച്ചിരിക്കുന്നു.

More from DriveSpark

Article Published On: Monday, August 4, 2014, 12:02 [IST]
English summary
Honda is aiming to become the country's number one two-wheeler manufacturer, and is setting up what will be the world's largest scooter manufacturing unit in Gujarat.
കൂടുതല്‍... #honda motorcycle #news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X