ഹോണ്ട സിബിആര്‍300ആര്‍ പുറപ്പെട്ടുവെന്ന്
ഹോണ്ട സിബിആര്‍250ആര്‍ ഇന്ത്യയില്‍ മികച്ച നിലയില്‍ തന്നെ വിറ്റുപോകുന്നുണ്ട്. എന്നാല്‍, വിപണിപ്രവേശത്തിനു ശേഷം വാഹനത്തിന് കാര്യമായ മുഖംമിനുക്കലുകള്‍ ലഭിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി അനുഭവപ്പെടുന്നുണ്ടിപ്പോള്‍. സെഗ്മെന്റിലെ മത്സരം ഇനിയും മുറുകുന്നതനുസരിച്ച് ഈ പോരായ്മയുടെ വലിപ്പം വര്‍ധിക്കാനിടയുണ്ട്.
ഈയിടെ കുറച്ച് പുതിയ വര്‍ണങ്ങള്‍ പൂശിയ ബൈക്കിനെ ഒന്നു ചൊങ്കനാക്കിയെടുക്കാന്‍ ഹോണ്ട ശ്രമിച്ചത് മറക്കുന്നില്ല. എങ്കിലും, സിബിആര്‍250ആറിന് സമാന്തരമായോ പകരക്കാരനായോ ഫെബ്രുവരിയിലെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഒരു വാഹനമുണ്ട്. സിബിആര്‍300ആര്‍. എന്നാല്‍ അന്ന് സിബിആര്‍650എഫ് ആണ് ഹോണ്ട പവലിയനില്‍ ഇടം പിടിച്ചത്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹോണ്ടയുടെ സിബിആര്‍300ആര്‍ ഇന്ത്യന്‍ വിപണിയെ ലാക്കാക്കി പുറപ്പെടുന്നുവെന്നാണ്. വരാനിരിക്കുന്ന ഉത്സവസീസണിലായിരിക്കും ഈ വാഹനം രാജ്യത്തെത്തുക.
അന്താരാഷ്ട്ര വിപണിയില്‍ സിബിആര്‍250ആറിന് ഇതിനകം തന്നെ മുഖം മിനുക്കല്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് ഈ മിനുക്കല്‍ എത്താത്തതിനു കാരണം സിബിആര്‍300ആറിന്റെ പുറപ്പാടു തന്നെയാകാം എന്നാണ് അനുമാനിക്കേണ്ടത്.
286 കുതിരശക്തിയുള്ള എന്‍ജിനാണ് ബൈക്കിലുള്ളത്. ഈ 4 സ്‌ട്രോക്ക് എന്‍ജിന്‍ 30 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 27 എന്‍എം ചക്രവീര്യമാണ് വാഹനം ഉല്‍പാദിപ്പിക്കുക.
3 ലക്ഷത്തിനു ചുവടെയായിരിക്കും സിബിആര്‍300ആര്‍ വിലയിടുക.


Click it and Unblock the Notifications








