ഹോണ്ട ഡ്രീം നിയോയ്ക്ക് പുതിയ നിറം
ഹോണ്ടയുടെ ഡ്രീം നിയോ മോട്ടോര്‍സൈക്കിളിന് പുതിയ നിറം ചേര്‍ത്തു. പേള്‍ അമാസിങ് വൈറ്റ് എന്ന പുതിയ വര്‍ണപദ്ധതിയില്‍ ഈ വാഹനം ഇപ്പോള്‍ ലഭ്യമാണ്. രാജ്യത്തെ ഉത്സവസീസണ്‍ കതുടങ്ങിയ ഘട്ടത്തിലാണ് പുതിയ നിറവും പൂശി ഡ്രീം നിയോ വരുന്നത്.
വാഹനത്തിന് പുതിയൊരു ബോഡി ഗ്രാഫിക്‌സ് കൂടി നല്‍കിയിട്ടുണ്ട് ഹോണ്ട. കറുപ്പും ചുവപ്പും നിറത്തിലുള്ള ഈ ഗ്രാഫിക്‌സ് പതിയ നിറത്തോട് തികച്ചും ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 42,237 രൂപയാണ് ഡ്രീം നിയോയുടെ വില.

നിലവില്‍ ലഭ്യമായ മറ്റു നിറങ്ങള്‍
മണ്‍സൂണ്‍ േ്രഗ മെറ്റാലിക്
റെഡ് സ്ട്രിപ്പുകളോടു കൂടിയ ബ്ലാക്ക്
വയലറ്റ് സ്ട്രിപ്പുകളോടു കൂടിയ ബ്ലാക്ക്
ആല്‍ഫാ റെഡ് മെറ്റാലിക്
109 സിസി ശേഷിയുള്ള എയര്‍കൂള്‍ഡ് എന്‍ജിനാണ് ഡ്രീം നിയോ ബൈക്കിലുള്ളത്. 8.25 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്. 8.63 എന്‍എം ചക്രവീര്യം പകരുന്നുണ്ട് എന്‍ജിന്‍. 4 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു.
ലിറ്ററിന് 74 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഡ്രീം നിയോയ്ക്ക് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.


Click it and Unblock the Notifications








