ഹോണ്ടയുടെ ഭാവി ബൈക്കുകള്‍ എങ്ങനെയിരിക്കും?
വൂള്‍ട്ടസ് എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ അര്‍ത്ഥം മുഖം, മുഖഭാവം എന്നെല്ലാമാണ്. അത്യാധുനികനും നിരത്തിലെ പോരാളിയുമായ നിങ്ങളെ സ്വയം പ്രകടിപ്പിക്കാന്‍ ശേഷിയുള്ള ഒരു വാഹനത്തെയാണ് ഹോണ്ട വൂള്‍ട്ടസ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുറെ മാസങ്ങളാണ് ഹോണ്ട വളരെ രഹസ്യമായി വികസിപ്പിച്ചെടുത്തൊണ്ടിരുന്ന ഒരു സംഭവമാണ് ഇന്ന് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഈ ചിത്രങ്ങളില്‍ കാണുന്നത് കണ്‍സെപ്റ്റ് മോഡലാണ്. സാധാരണമായി കണ്‍സെപ്റ്റ് മോഡലുമായി വലിയ സാമ്യങ്ങളൊന്നും ഉല്‍പാദന മോഡലിനുണ്ടാകാറില്ല. എന്നാല്‍ വൂള്‍ട്ടസിന്റെ കാര്യത്തില്‍ ഇത് സംഭവിക്കില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹോണ്ട ഇക്കാര്യം തറപ്പിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഉല്‍പാദനമോഡല്‍, വൂള്‍ട്ടസ് കണ്‍സെപ്റ്റില്‍ നിന്ന് വലിയ വ്യത്യാസങ്ങളുള്ളതായിരിക്കില്ല!

ബൈക്കിന്റെ ഡിസൈന്‍ നമ്മള്‍ ഇന്നുവരെ കണ്ടുപരിചയിച്ച ഡിസൈനുകളില്‍ നിന്ന് അമ്പേ വ്യത്യസ്തമാണ്. മുന്‍ കാഴ്ചയില്‍ ഒരു കടവാതിലിന്റെ മുഖസൗന്ദര്യം ദര്‍ശിക്കാവുന്നതാണ്.
കുറെ യുവ ഡിസൈനര്‍മാര്‍ ചേര്‍ന്നാണ് വൂള്‍ട്ടസിന്റെ ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. വൂള്‍ട്ടാസിന്റെ ഡിസൈനിനെ തികച്ചും വിപ്ലവകരമാക്കിത്തീര്‍ക്കുന്നത് ഈ യുവരക്തത്തിന്റെ സാന്നിധ്യം തന്നെയാണ്.
പൂര്‍ണമായും ഫെയേഡ് ആയി വരുന്ന ഈ ബൈക്കിന്റെ ഡിസൈന്‍ ശൈലി ക്രൂയിസര്‍ ബൈക്കുകളുടേതാണ്.
745 സിസി ശേഷിയുള്ള ഒരു ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കില്‍ ചേര്‍ത്തിരിക്കുന്നത്.


Click it and Unblock the Notifications








