ഹോണ്ട സിബിഎഫ് സ്റ്റണ്ണര്‍ പിന്‍വാങ്ങുന്നു?

By Santheep

സിബിഎഫ് സ്റ്റണ്ണറിന് ഈയടുത്ത കാലത്തൊന്നും കാര്യമായ പുതുക്കലുകള്‍ ലഭിച്ചിട്ടില്ല. ലോഞ്ച് ചെയ്ത കാലത്ത് തരക്കേടില്ലാതെ വിറ്റഴിക്കപ്പെട്ടിരുന്നതാണ് ഈ ബൈക്ക്. എന്നാല്‍, കുറെക്കാലമായി പുതുക്കിലുകള്‍ ലഭിക്കാത്തത് ബൈക്കിന്റെ വില്‍പനയെ ഗൗരവമായി ബാധിച്ചിട്ടുണ്ട്. പുതിയ വാര്‍ത്തകള്‍ പറുയുന്നത് ഹോണ്ട, സിബിഎഫ് സ്റ്റണ്ണറിനെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിനെക്കുറിച്ചാണ്.

125 സിസി ശേഷിയുള്ള ഒരു എയര്‍കൂള്‍ഡ് എന്‍ജിനാണ് ഹോണ്ട സിബിഎഫ് സ്റ്റണ്ണറിലുള്ളത്. 11 കുതിരശക്തിയും 11 എന്‍എം ചക്രവീര്യവുമാണ് വാഹനത്തിന്റെ പ്രകടനശേഷി. ഒരു 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഈ വാഹനത്തോട് ചേര്‍ത്തിരിക്കുന്നു.

Honda To Phase Out CBF Stunner From India

സിബിഎഫ് സ്റ്റണ്ണറിന്റെ ഉല്‍പാദനം അവസാനിപ്പിക്കുന്നതിന് കാരണമായി പറയുന്നത് ഡിമാന്‍ഡില്ലായ്മ തന്നെയാണ്. ഇക്കാര്യം മുന്‍നിര്‍ത്തി വാഹനത്തെ പൂര്‍ണമായും ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനാണ് ഹോണ്ട ആലോചിക്കുന്നത്.

ഈ വാഹനം ഇപ്പോഴും കുറെ സ്‌റ്റോക്കുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹോണ്ടയുടെ വെബ്‌സൈറ്റില്‍ നിന്ന് സിബിഎഫ് സ്റ്റണ്ണറിനെ നീക്കം ചെയ്തിട്ടില്ല. സ്‌റ്റോക്ക് തീരുന്ന മുറയ്ക്ക് ഉല്‍പാദനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും.

സമാനമായ സാഹചര്യങ്ങളിലാണ് സിബി ഡാസ്‌ലര്‍ വില്‍പന ഹോണ്ട അവസാനിപ്പിച്ചത്.

അതെസമയം സിബിഎഫ് സ്റ്റണ്ണര്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചില ഡീലര്‍മാര്‍ ഞങ്ങളോടു പറഞ്ഞത്.

Article Published On: Saturday, August 16, 2014, 12:46 [IST]
English summary
The bike was a wave of fresh air during its time, it sported a 125cc air-cooled engine. The Honda engine produced 11 horsepower, along with 11 Nm of peak torque.
കൂടുതല്‍... #honda #ഹോണ്ട
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X