6600 സൈക്കിളപകട മരണം: പാസ്വാന് ഗഡ്കരി കത്തെഴുതി

By Santheep

രാജ്യത്തെ നിരത്തുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വമില്ലാത്തത് ചൂണ്ടിക്കാട്ടി റോഡ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന് കത്തെഴുതി.

പൊതുനിരത്തുകളിലിറങ്ങുന്ന സൈക്കിളുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ളതാണ് കത്ത്. 2012ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 6600 സൈക്കിള്‍ യാത്രക്കാര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടത് കത്തില്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. അംഗീകരിക്കാനാവാത്ത വിധം ഉയര്‍ന്നതാണ് ഇ നിരക്കെന്ന് ഗഡ്കരി പറയുന്നു.

സൈക്കിളുകളില്‍ നിര്‍ബന്ധിതമായി റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടിയെടുക്കേണ്ടതിന് പാസ്വാന്റെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നാവശ്യപ്പെടുകയാണ് ഗഡ്കരി തന്റെ കത്തിലൂടെ ചെയ്തിരിക്കുന്നത്.

India reports 6600 cycle deaths in road accidents in 2012

ഉപഭോക്തൃകാര്യ മന്ത്രാലയവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സും റോഡ് ഗതാഗത മന്ത്രാലയവും ചേര്‍ന്ന് പ്രശ്‌നത്തിന്മേല്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സൈക്കിളുകളില്‍ റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും അവയൊന്നും കാര്യമായി പാലിക്കപ്പെടാറില്ല. നിരത്തുകളില്‍ യാതൊരു പിരശോധനയ്ക്കും ഇവ വിധേയമാകാറുമില്ല. ഈയവസ്ഥയ്ക്ക് മാറ്റം വരാന്‍ പോകുന്നതിന്റെ സൂചനയാണ് ഗഡ്കരിയുടെ കത്തിലുള്ളത്.

സൈക്കിളുകളില്‍ സൗജന്യമായി റിഫ്‌ലക്ടറുകള്‍ സ്ഥാപിച്ചു നല്‍കുന്നതിന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷനുമായി ചേര്‍ന്ന് റോഡ് ഗതാഗതമന്ത്രാലയം ചില പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത് ഇതിനകം തന്നെ ദില്ലിയില്‍ നടപ്പാക്കിക്കഴിഞ്ഞു. ഇനിയിത് ബങ്കളുരു. ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

More from DriveSpark

Article Published On: Sunday, August 31, 2014, 16:58 [IST]
English summary
Union Minister of Road Transport Nitin Gadkari has written to has written a letter to consumer affairs minister Ram Vilas Paswan to make changes that aid bicycle riders,
കൂടുതല്‍... #news #bicycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X