സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ ബങ്കളുരുവില്‍

ഇന്ത്യയുടെ ഏക സൂപ്പര്‍ബൈക്ക് മാമാങ്കമായ 'ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലി'ന്റെ മൂന്നാം എഡിഷന്‍ മെയ് പത്തിനും 11നുമായി നടക്കും. ഇത്തവണ ബങ്കളുരു നഗരത്തില്‍ വെച്ചാണ് സൂപ്പര്‍ബൈക്ക് മേള നടക്കുക.

ബങ്കളുരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ്‌സിറ്റി മാളില്‍ വെച്ചാണ് ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് മേള നടക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള സൂപ്പര്‍ബൈക്ക് ഉടമകളും സൂപ്പര്‍ബൈക്ക് പ്രണയികളും ബങ്കളുരുവിലേക്ക് എത്തിച്ചേരുന്ന ദിവസങ്ങളായിരിക്കും മെയ് പത്തും പതിനൊന്നും.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് പൂനെയില്‍ വെച്ചായിരുന്നു. 500 സൂപ്പര്‍ബൈക്ക് ഉടമകള്‍ ഈ ഇവന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു. 600 സിസിക്കു മുകളിലുള്ള ബൈക്കുകളുടെ ഒരു അര്‍മാദമായിരുന്നു പൂനെ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍.

ഇത്തവണത്തെ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ ഇനിയും ഗംഭീരമാകുമെന്നാണ് കരുതേണ്ടത്. സൂപ്പര്‍ബൈക്കുകള്‍ക്ക് പഞ്ഞമില്ലാത്ത ബങ്കളുരുവില്‍ ഇതൊരു വന്‍ സംഭവമായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഹാര്‍ലി ഡേവിസനുകളും ഗോള്‍വിങ്‌സുകളും ഇന്‍ട്രൂഡറുകളും ഡുക്കാട്ടികളും നിറഞ്ഞ, സമ്പന്നമായി രണ്ടു ദിവസമായിരിക്കും ബാംഗ്ലൂരിന് സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍. സൂപ്പര്‍ബൈക്കുകള്‍ക്കൊപ്പം നിരവധി വിന്റേജ് ബൈക്കുകളും കാണാനുള്ള അവസരമുണ്ടായിരിക്കും ഇത്തവണ.

ആക്‌സസറികളും മറ്റും വില്‍ക്കുന്ന സ്റ്റാളുകള്‍ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. ലൗഡസ്റ്റ് ബൈക്ക് മത്സരങ്ങളും ഫ്രീസ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകള്‍ തുടങ്ങിയ പരിപാടികളും സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന്റെ ആകര്‍ഷണങ്ങളായിരിക്കും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Monday, April 14, 2014, 14:35 [IST]
English summary
The third edition of India Superbike Festival will be held in the southern city of Bangalore this time, at the Phoenix MarketCity mall.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X