ഇന്ത്യ ബൈക്ക് ഫെസ്റ്റിവലിലേക്ക് ഇനി രണ്ടുദിവസം
ഇത്തവണത്തെ ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ പൂനെയില്‍ നടക്കും. ഡിസംബര്‍ 6,7 തിയ്യതികളിലാണ് സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം ബങ്കളുരു നഗരമായിരുന്നു ഫെസ്റ്റിവലിന്റെ വേദി.
രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ ഭ്രാന്തന്മാരെയെല്ലാം ആകര്‍ഷിക്കുന്ന വന്‍ ആഘോഷമായി ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ മാറിയിട്ടുണ്ടിപ്പോള്‍. രാജ്യത്തെമ്പാടു നിന്നും തങ്ങളുടെ ബൈക്കുകളുമായി സൂപ്പര്‍ബൈക്കുടമകള്‍ ഈ പരിപാടിക്ക് വന്നെത്തുന്നു.

സൂപ്പര്‍ബൈക്ക് എക്‌സ്‌പോ, ബേണ്‍ഔട്ട് ഇവന്റ്, സ്റ്റണ്ടുകള്‍, ലൈവ് പ്രകടനങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലില്‍ നടക്കും. പൂനെയിലെ അമനോര സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
600 സിസിക്കു മുകളില്‍ ശേഷിയുള്ള സൂപ്പര്‍ബൈക്ക് സ്വന്തമായുള്ളവര്‍ക്കെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കാനായി (ദിതുവഴി പോവുക) രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ ഓണ്‍ലൈനായി ചെയ്യുകയാണെങ്കില്‍ 1000 രൂപയേ വരൂ ബുക്കിങ്ങിന്. ഇവന്റ് നടക്കുന്നിടത്ത് നേരിട്ട് അടയ്ക്കാനാണ് പ്ലാനെങ്കില്‍ 500 രൂപ കൂടുതല്‍ ചെലവാകും.
ക്ലാസിക് ബൈക്കുകളുടെ ഒരു വന്‍നിര തന്നെ ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിനെത്തുമെന്നുറപ്പാണ്. ക്രൂയിസറുകളും വിന്റേജ് ബൈക്കുകളും കസ്റ്റമൈസ്ഡ് ബൈക്കുകളുമെല്ലാം ചേര്‍ന്ന് സമ്പന്നമാക്കുന്ന രണ്ടുദിനങ്ങളാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications








