ലോക മോട്ടോസൈക്കിള്‍ ദിനം ഇന്ന്
എന്തിനും ഏതിനും ഒരു ദിവസമുള്ളതാണ് നമ്മുടെ കാലത്തിന്റെ പ്രത്യേകതകളിലൊന്ന്. ഇതൊക്കെ ആരാണുണ്ടാക്കുന്നത് എന്ന ചോദ്യത്തിന് നമ്മളാരുമല്ല എന്നാണുത്തരം. നമ്മുടെ ഇന്നത്തെ ചര്‍ച്ചാവിഷയം 'ലോക മോട്ടോര്‍സൈക്കിള്‍ ദിന'ത്തെക്കുറിച്ചാണ്.
ഇത്തരമൊരു ദിവസം പരക്കെ അറിയപ്പെടുന്നില്ല എന്നതാണ് സത്യം. ചിലരൊക്കെച്ചേര്‍ന്ന് അങ്ങനെയൊന്ന് നിര്‍മിച്ചുവരുന്നുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്കകം നമ്മളെല്ലാം ഈ ആഘോഷത്തില്‍ പങ്കാളിയാവുന്നതോടെ അതങ്ങ് സ്ഥാപിക്കപ്പെട്ടോളും.|

ലോക മോട്ടോര്‍സൈക്കിള്‍ ദിനം ആഘോഷിക്കുന്നതിനായി ഒരു നിശ്ചിത തിയ്യതിയില്ല എന്നതാണ് രസം. വര്‍ഷത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണ് ലോകമോട്ടോര്‍സൈക്കിള്‍ ദിവസമായി ആഘോഷിക്കുന്നത്. സംഗതിവശാല്‍ 2014ലെ ദൈര്‍ഘ്യമേറിയ ദിനം ഇന്ന് അഥവാ ജൂണ്‍ 21 ആണ്.
മോട്ടോര്‍സൈക്കിളിനോട് പ്രാന്തുള്ള ആര്‍ക്കും ലോക മോട്ടോര്‍സൈക്കിള്‍ ദിനാഘോഷങ്ങളില്‍ പങ്കാളിയകാവുന്നതാണ്. ബൈക്കുപയോഗിച്ചുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് പരിപാടികളില്‍ സംഘടിപ്പിച്ചോ പരിപാടികളില്‍ പങ്കെടുത്തോ ആവാം ഇത്. ഇല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് ഒരു റേസിനു പോകാം. സാഹസിക റൈഡിങ്, ക്ലാസിക് ബൈക്ക് കൂട്ടായ്മകള്‍ എന്നിങ്ങനെ എന്തുമാകാം. നടുറോഡില്‍ വീലി കളിച്ച് നാട്ടാരുടെ കൈയില്‍ നിന്നും വാങ്ങി ലോക മോട്ടോര്‍സൈക്കിള്‍ അര്‍മാദിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതുമാകാം.
ചില ബൈക്ക് നിര്‍മാതാക്കള്‍ ഡീലര്‍ഷിപ്പുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








