കെടിഎം 500സിസി, 800സിസി ബൈക്കുകള്‍ വരുന്നു
ഇന്ത്യയില്‍ 500 സിസി, 800 സിസി സെഗ്മെന്റുകളിലേക്ക് കയറുവാനുള്ള പദ്ധതി കെടിഎം പ്രഖ്യാപിച്ചു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍പാദനം തുടങ്ങുമെന്നും കെടിഎം അറിയിച്ചു.
കെടിഎമ്മിൻറെ വരവോടെ ഇന്ത്യൻ ബൈക്ക് വിപണിയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ എൻജിൻ ശേഷിയിൽ സ്പോർട്സ്ബൈക്കുകൾ നിർമിക്കാനുള്ള പദ്ധതികൾക്ക് നിരവധി കമ്പനികൾ രൂപം നൽകിയിട്ടുണ്ട്. ബൈക്കുകളുടെ സ്റ്റൈലിംഗിലും മറ്റും വരുന്ന വലിയ മാറ്റങ്ങളും ശ്രദ്ധേയമാണ്.

ചിത്രത്തിൽ കെടിഎം ആർസി 390
ഇന്ത്യയില്‍ ബജാജുമായുള്ള സഖ്യത്തിലൂടെയാണ് കെടിഎം ബൈക്കുകള്‍ നിര്‍മിച്ച് പുറത്തിറക്കുന്നത്. പൂനെയിലെ ബജാജ് പ്ലാന്റില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ രാജ്യത്തെമ്പാടുമുള്ള ഷോറൂമുകളില്‍ എത്തിച്ചേരുന്നു.

ചിത്രത്തിൽ കെടിഎം ആർസി 390
നിലവില്‍ 390 ഡ്യൂക്ക് ആണ് കെടിഎമ്മിന്റെ ഏറ്റവും ശേഷിയുള്ള എന്‍ജിനോടെ വരുന്നത്. 373സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിനുള്ളത്.

ചിത്രത്തിൽ കെടിഎം ആർസി 390
കെടിഎം പ്രസിഡണ്ട് സ്റ്റീഫന്‍ പിയറര്‍ നേരിട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. താരതമ്യേന സങ്കാര്‍ണണായ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന 500 സിസി, 800 സിസി ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായി പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ കെടിഎം ആർസി 390
ഉല്‍പാദനം ഇന്ത്യയില്‍ത്തന്നെയായിരിക്കും. ഇന്ത്യയിലേക്ക് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നത് വാഹനത്തിന്റെ വില വര്‍ധിപ്പിക്കുമെന്നതിനാല്‍ അത്തരം പരിപാടികള്‍ ആലോചിക്കുന്നില്ല. ബജാജിന്റെ സഹകരണത്തോടെ ഉയര്‍ന്ന ശേഷിയുള്ള കെടിഎം ബൈക്കുകളും നിര്‍മിക്കപ്പെടും.


Click it and Unblock the Notifications








