ഇന്ത്യന്‍ നിര്‍മിത കെടിഎം ബൈക്കുകള്‍ യുഎസ്സിലേക്ക്

Written By:

കെടിഎം ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോട്ടോര്‍സൈക്കിളുകളും യുഎസ്സിലേക്ക് കയറ്റ് അയയ്ക്കും. നിലവില്‍ രാജ്യത്ത് കെടിഎമ്മിന്റെ എല്ലാ ഡ്യൂക്ക് മോഡലുകളും നിര്‍മിക്കുന്നുണ്ട്. ഡ്യൂക്ക് 125, ഡ്യൂക്ക് 200, ഡ്യൂക്ക് 390 എന്നീ മോഡലുകളാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇവയുടെ ആര്‍സി പതിപ്പുകളുടെ നിര്‍മാണവും ഉടന്‍ തന്നെ തുടങ്ങും.

ആര്‍സി125, ആര്‍സി200, ആര്‍സി390 എന്നീ മോഡലുകളാണ് കെടിഎമ്മില്‍ നിന്ന് ഇനി ഇറങ്ങാനുള്ളത്. ഇതില്‍ ആര്‍സി125 ഇതിനകം തന്നെ യൂറോപ്യന്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.

KTM India Will Export Motorcycles To United States Of America

ബജാജ് ഓട്ടോയുമായി ചേര്‍ന്നാണ് കെടിഎം ഇന്ത്യയില്‍ ബൈക്കുകള്‍ നിര്‍മിക്കുന്നത്. യുഎസ് കൂടാതെ മറ്റുപല വിപണികളിലേക്കും കെടിഎം ബൈക്കുകള്‍ കയറ്റിവിടാന്‍ പദ്ധതിയിടുന്നുണ്ട് ബജാജ്. ബ്രസീലും ചൈനയുമാണ് ഇവയില്‍ പ്രധാനപ്പെട്ട രണ്ട് വിപണികള്‍.

ആര്‍സ്390, ആര്‍സി200 മോഡലുകള്‍ സെപ്തംബര്‍ 9ന് ഇന്ത്യയിലെത്തുമെന്ന് വാര്‍ത്തകളുണ്ട്. 373.2 സിസി ശേഷിയുള്ള എന്‍ജിനാണ് 390ആര്‍സി മോഡലിലുള്ളത്. 43 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. രണ്ടു ലക്ഷത്തിന്റെ ചുറ്റുപാടിലായിരിക്കും വാഹനത്തിന്റെ വില എന്നൂഹിക്കപ്പെടുന്നു.

ഓസ്ട്രിയന്‍ കമ്പനിയായ കെടിഎമ്മില്‍ ബജാജിന് 47 ശതമാനം ഓഹരിയുണ്ട്.

കൂടുതല്‍... #ktm #കെടിഎം
English summary
KTM is now confident to provide its Indian built motorcycles in the United States of America.
Story first published: Wednesday, August 27, 2014, 15:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark