മഹീന്ദ്ര സെന്റ്യൂറോ ബേസ് പതിപ്പ് വിപണിയില്‍
മഹീന്ദ്ര സെന്റ്യൂറോയുടെ പുതിയ ബേസ് വെരിയന്റ് വിപണിയിലെത്തി. സെന്റ്യൂറോ എന്‍1 എന്നാണ് ഈ പതിപ്പിന് പേര്. വിലയില്‍ ചെറിയ തോതിലുള്ള കുറവ് സെന്റ്യൂറോ എന്‍1-നുണ്ട്. ഇതിനായി ചില സവിശേഷതകള്‍ വാഹനത്തില്‍ നിന്ന് എടുത്തു മാറ്റിയിരിക്കുന്നു.
മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം സെന്റ്യൂറോ എന്‍1-ന് വില 46,574 രൂപയാണ്. ദില്ലി നിരക്ക് 45,700 രൂപ.

സാധാരണ സെന്റ്യൂറോയെക്കാള്‍ രണ്ടായിരം രൂപയുടെ കുറവ് ഈ പതിപ്പിനുണ്ട്. പൂര്‍ണമായും ഡിജിറ്റലായിരുന്ന കണ്‍സോള്‍ എടുകത്തുമാറ്റ് അനലോഗ് സ്ഥാപിച്ചിരിക്കുന്നു പുതിയ സെന്റ്യൂറോയില്‍. ബോഡി ഗ്രാഫിക്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മേല്‍പ്പറഞ്ഞവ കൂടാതെ മറ്റ് മാറ്റങ്ങളൊന്നും തന്നെ വാഹനത്തിലില്ല.
110 സിസി എംസിഐ-5 എന്‍ജിന്‍ ബൈക്കിന് കരുത്ത് പകരുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 85.4 കിലോമീറ്റര്‍ മൈലേജ് ഈ എന്‍ജിന്‍ പകരുന്നു.

ആന്റി തെഫ്റ്റ് അലാറം, ഫ്‌ലിപ് കീ, ഫൈന്‍ഡ് മി ലാമ്പുകള്‍, ഗൈഡ് ലാമ്പുകള്‍, അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്ന പിന്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയ സന്നാഹങ്ങളോടെ വിപണിയിലെത്തിയ സെന്റ്യൂറോ വിജയം കണ്ടെത്തിക്കഴിഞ്ഞു. പുതിയ ബേസ് പതിപ്പില്‍ ഇപ്പറഞ്ഞ സംവിധാനങ്ങളെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്.
നിരവധി അവാര്‍ഡുകള്‍ ഈ ബൈക്ക് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. വിപണി പ്രകടനത്തിനും ബൈക്കിന്റെ ഗുണനിലവാരത്തിനുമെല്ലാമായിട്ടാണ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.


Click it and Unblock the Notifications








