മഹീന്ദ്ര സെന്റ്യൂറോ റോക്ക്‌സ്റ്റാര്‍ എഡിഷന്‍ വിപണിയില്‍

By Santheep

മഹീന്ദ്ര സെന്റ്യൂറോ ബൈക്കിന്റെ റോക്ക്‌സ്റ്റാര്‍ എഡിഷന്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,684 രൂപയാണ് ഈ പതിപ്പിന് വില. പ്രത്യേക പതിപ്പിന്റെ വിലയും ഏറെ ആകര്‍ഷകമാക്കി നിര്‍ത്താന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്.

കറുപ്പ് വര്‍ണപദ്ധതിയിലാണ് സെന്റ്യൂറോ റോക്ക്‌സ്റ്റാര്‍ വരുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഡികാലുകള്‍ വാഹനത്തിന് സ്‌പോര്‍ടിയായ മുഖച്ഛായ പകരുന്നു. എല്‍ഇഡി ബ്രേക്ക് ലൈറ്റുകളാണ് ഈ പ്രത്യേക പതിപ്പിലുള്ളത്.

Mahindra Centuro Rockstar Edition Launched

സെഗ്മെന്റില്‍ ഇന്നുവരെ ഒരു വാഹനനിര്‍മാതാവും നല്‍കിയിട്ടില്ലാത്ത നിരവധി സന്നാഹങ്ങളോടെയാണ് സെന്റ്യൂറോ വിപണിയിലെത്തിയത്. മഹീന്ദ്രയുടെ വില്‍പനയെ ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഈ മോഡലിന് സാധിച്ചിട്ടുണ്ട്.

ഇലക്ട്രിക് സ്റ്റാര്‍ട്, ഓവര്‍ടേക്കിങ്ങിന് ഉപകാരപ്പെടുന്ന പാസ്സ് ലൈറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സെന്റ്യൂറോ റോക്ക്‌സ്റ്റാറിലുണ്ട്.

ഇപ്പോള്‍ സെന്റ്യൂറോ ബൈക്കിന് മൂന്ന് വേരിയന്റുകള്‍ നിലവിലുണ്ട്. എല്ലാ വേരിയന്റിലും 107 സിസി ശേഷിയുള്ള എയര്‍കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഘടിപ്പിച്ചിട്ടുള്ളത്. ലിറ്ററിന് 84 കിലോമീറ്റര്‍ മൈലേജ് പകരുന്നു ഈ വാഹനം.

വിലകള്‍

  • സെന്റ്യൂറോ ക്യു1 - 48,808
  • സെന്റ്യൂറോ എന്‍1 - 46,014
  • സെന്റ്യൂറോ റോക്ക്‌സ്റ്റാര്‍ - 43,684

More from DriveSpark

Article Published On: Tuesday, August 26, 2014, 12:36 [IST]
English summary
Mahindra has priced its Centuro Rockstar edition at INR 43,684 ex-showroom, Delhi.
കൂടുതല്‍... #mahindra two wheeler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X