മഹീന്ദ്രയുടെ ആക്ടിവ എതിരാളി മാസങ്ങള്‍ക്കുള്ളില്‍
അടുത്ത പന്ത്രണ്ടു മാസങ്ങള്‍ക്കുള്ളില്‍ മഹീന്ദ്ര ടൂ വീലേഴ്‌സില്‍ നിന്ന് നിരവധി പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇവയില്‍ ഒരെണ്ണം സെന്റ്യൂറോ ബൈക്ക് നിരയിലേക്കുള്ള ഒരു പുതിയ വേരിയന്റായിരിക്കും.
ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ മഹീന്ദ്രയുടെ പദ്ധതികളിലുണ്ട്. ഇതെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.
വേറൊരു വാഹനം, കുറെക്കാലമായി വാര്‍ത്തകളിലുള്ള മോജോ ബൈക്കാണ്. 300 സിസി ശേഷിയുള്ള ഈ ബൈക്ക് കുറെക്കൂടി നേരത്തെ വിപണിയിലെത്തേണ്ടതായിരുന്നു. എന്നാല്‍, വാഹനത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങളെക്കൂടി ആധാരമാക്കി ചില മാറ്റങ്ങള്‍ വരുത്താന്‍ മഹീന്ദ്ര തയ്യാറാവുകയായിരുന്നു. വാഹനം അധികം താമസിക്കാതെ തന്നെ പുതുക്കിയ ഡിസൈനില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു സ്‌കൂട്ടര്‍ മോഡല്‍ കൂടി അടുത്ത 12 മാസത്തിനുള്ളില്‍ മഹീന്ദ്രയില്‍ നിന്നും വിപണിയിലെത്തും. ഈ മോഡലിനെക്കുറിച്ചും അധികം വിവരങ്ങള്‍ ലഭ്യമല്ല. ജി101 എന്ന രഹസ്യനാമത്തിലാണ് സ്‌കൂട്ടറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 40,000ത്തിനും 50,000ത്തിനും ഇടയിലായിരിക്കും സ്‌കൂട്ടറിന് വില കാണുക. ഹോണ്ട ആക്ടിവയ്ക്ക് നേരിട്ടുള്ള ഒരെതിരാളിയായിരിക്കും ഈ സ്‌കൂട്ടറെന്ന് അനുമാനിക്കാവുന്നതാണ്. വാഹനത്തിന്റെ ടെസ്റ്റുകള്‍ നടന്നുവരികയാണ്.
മഹീന്ദ്രയുടെ സെന്റ്യൂറോ ബൈക്ക് വിപണിയില്‍ മികച്ച നിലയില്‍ വില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തിന് ഒരു പുതിയ ബേസ് വേരിയന്റ് അവതരിപ്പിച്ചിരുന്നു.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








