മഹീന്ദ്ര ഉഗാണ്ടയില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു

By Santheep

മഹീന്ദ്ര ടൂ വീലേഴ്‌സ് ഉഗാണ്ടയിലെ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നു. ഏപ്രില്‍ മാസം 24നാണ് മൂന്നു മോഡലുകള്‍ ലോഞ്ച് ചെയ്തുകൊണ്ട് മഹീന്ദ്ര ഉഗാണ്ടയില്‍ പ്രവേശിച്ചത്. ആരോ, സെന്റ്യൂറോ, സ്‌കൂട്ടര്‍ ഡ്യൂറോ ഡിസെഡ് എന്നീ മോഡലുകളാണ് രാജ്യത്ത് ലോഞ്ചു ചെയ്തത്.

ആഫ്രിക്കയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയമുള്ള മിറാക്കിള്‍ മോട്ടോഴ്‌സാണ് ഉഗാണ്ടയിലേക്കുള്ള മഹീന്ദ്രയുടെ ടൂ വീലര്‍ ഇറക്കുമതി നിയന്ത്രിക്കുന്നത്.

Mahindra Launches in Uganda

ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സാങ്കേതികതകള്‍ അവതരിപ്പിക്കുകയാണ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളിലൊരാളായ മഹീന്ദ്ര ടൂ വീലേഴ്‌സ് ചെയ്യുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. സെഗ്മെന്റില്‍ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത നിരവധി സന്നാഹങ്ങളോടെയാണ് മഹീന്ദ്രയുടെ ഓരോ മോഡലും നിലനില്‍ക്കുന്നതെന്ന് മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ കയറ്റുമതികാര്യ ജനറല്‍ മാനേജര്‍ സന്ദീപ് സിംഗ് പറയുന്നു.

അതെസമയം മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ ഏപ്രില്‍ മാസത്തിലെ വില്‍പനാക്കണക്കുകള്‍ പുറത്തുവന്നു. ആഭ്യന്തരവിപണിയില്‍ മഹീന്ദ്ര വിറ്റത് 14896 മോഡലുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മഹീന്ദ്ര വിറ്റത് വെറും 5367 യൂണിറ്റുകളായിരുന്നുവെന്നറിയുക. മൂന്നു മടങ്ങിനടുത്തു വരുന്ന വളര്‍ച്ചയാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.

സെന്റ്യൂറോ ബൈക്കാണ് മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ വാഹനനിരയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്നത്. ഈ വാഹനം തന്നെയായിരിക്കും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ മുഴുവന്‍ തങ്ങളെ മുന്നോട്ടു കൊണ്ടുപോകുക എന്നാണ് കമ്പനിയുടെ തലവന്‍ വിരെന്‍ പോപ്‌ലി പറയുന്നത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Sunday, May 4, 2014, 11:32 [IST]
English summary
Mahindra Two Wheelers Ltd. (MTWL) sold 15845 units during April 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X