മഹീന്ദ്ര മോജോ ലോഞ്ചിനു തയ്യാര്‍
മഹീന്ദ്ര ടൂ വലേഴ്‌സില്‍ നിന്നുള്ള കരുത്തേറിയ മോജോ ബൈക്കിന്റെ വരവ് കാത്തിരിക്കുകയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍. കുറച്ചു വര്‍ഷങ്ങളായി മഹീന്ദ്ര ഈ ബൈക്ക് വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. ഇടക്കാലത്ത് വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ഉപഭോക്താക്കളുടെ പ്രതികരണമാരായുകയും ചെയ്തു കമ്പനി. ഉപഭോക്താക്കളില്‍ നിന്നുള്ള വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ഉള്‍ക്കൊണ്ട് മഹീന്ദ്ര നിര്‍മിച്ച ബൈക്ക് ലോഞ്ചിന് തയ്യാറായതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഉല്‍പാദനത്തോട് ഏറെ അടുത്ത ഒരു മോജോ മോഡല്‍ കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

വാഹനത്തിന്റെ ടെസ്റ്റുകള്‍ നടക്കുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. വാഹനത്തെ ചുറ്റിപ്പറ്റി നിറയുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. മോജോ ഈ പ്രതീക്ഷകള്‍ക്കൊത്ത് നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം.
295 സിസി ശേഷിയുള്ള ഒരു ലിക്യുഡ് കൂള്‍ഡ് എന്‍ഡജിനാണ് വാഹനത്തിലുള്ളത്. 28 പിഎസ് കരുത്തുള്ള ഈ എന്‍ജിന്‍ 25 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു.
17 ഇഞ്ച് അലോയ് വീലുകളില്‍ ഉപയോഗിക്കുന്നത് പിരെല്ലിയില്‍ നിന്നും സോഴ്‌സ് ചെയ്ത ടയറുകളാണ്. മുമ്പില്‍ അപ്‌സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ഘടിപ്പിച്ചിരിക്കുന്നു.


Click it and Unblock the Notifications








