മഹീന്ദ്ര മോജോ ബങ്കളുരുവില്‍ ടെസ്റ്റ് ചെയ്യുന്നു
മഹീന്ദ്ര മോജോ ബൈക്കിനെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തി. ബങ്കളുരുവിലാണ് വാഹനം ടെസ്റ്റ് ചെയ്തുവരുന്നത്.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് മഹീന്ദ്രയുടെ ക്വാര്‍ട്ടര്‍ ലിറ്റര്‍ പെര്‍ഫോമന്‍സ് ബൈക്കായ മോജോ. ടെസ്റ്റ് ചിത്രങ്ങള്‍ താഴെ കാണാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ബങ്കളുരുവില്‍ എന്‍എച്ച് 4ല്‍ ടെസ്റ്റ് ചെയ്യുന്ന നിലയിലാണ് ഞങ്ങളുടെ ടീമംഗമായ രാജ്കമല്‍ നാരായണന്‍ മോജോയെ കണ്ടെത്തിയത്.

292 സിസി ശേഷിയുള്ള ലിക്യുഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് എന്‍ജിനാണ് ഈ ബൈക്കില്‍ ചേര്‍ത്തിട്ടുള്ളത്. 25 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു.

പിന്നില്‍ നിന്നുള്ള കാഴ്ചയിലും മഹീന്ദ്ര മോജോയ്ക്ക് കിടിലന്‍ ലുക്കാണുള്ളത്. ഹെഡ്‌ലൈറ്റുകളും മറ്റ് ഡിസൈന്‍ മാറ്റങ്ങളുമെല്ലാം മോജോയ്ക്ക് ഒരു തനത് ഭംഗി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തനതായി വികസിപ്പിച്ചെടുത്ത ഈ വാഹനം വിജയമായി മാറുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് എന്‍എച്ച്4ല്‍ മോജോ പാഞ്ഞിരുന്നത്. ബൈക്കിന് പരമാവധി ലിറ്ററിന് 160 കിലോമീറ്റര്‍ പരമാവധി വേഗതയെങ്കിലും ഉണ്ടായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.


Click it and Unblock the Notifications








