മഹീന്ദ്ര മോജോ റേസിംഗ് ലിവറിയില്‍ ലോഞ്ച് ചെയ്യും?
മഹീന്ദ്രയുടെ ആലോചനകള്‍ക്ക് അന്തര്‍ദ്ദേശീയമായ മാനം കൈവരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇലക്ട്രിക് കാറുകളുടെ ഫോര്‍മുല റേസില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതു മാത്രമല്ല മഹീന്ദ്രയുടെ ഭാവിയെ നേരില്‍ക്കണ്ടുള്ള നീക്കങ്ങള്‍ക്കുദാഹരണം. ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിച്ച ബൈക്കുകളില്‍ റേസിംഗ് ലിവറിയില്‍ കണ്ട ചില മോഡലുകള്‍ തമാശയ്ക്ക് വെച്ചതായിരുന്നില്ല.
പ്രീമിയം സെഗ്മെന്റിലേക്ക് സ്‌പോര്‍ട്‌സ്‌ബൈക്കുകളിലൂടെ നീങ്ങുവാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ബൈക്കുകള്‍ ഇതിനുദാഹരണങ്ങളാണ്.

മഹീന്ദ്രയുടെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് 2014 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിക്കപ്പെട്ടത്.

മഹീന്ദ്ര മോട്ടോ3 റേസ്ബൈക്കും ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിനുണ്ടായിരുന്നു.

വന്‍തോതിലുള്ള ഗവേഷണപരിശ്രമങ്ങളുടെ ഭാഗമായാണ് മോജോ വിപണിയിലെത്തിയത്. ഈ വാഹനത്തെക്കൂടാതെ മറ്റുചില മോഡലുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

മഹീന്ദ്രയ്ക്ക് മോട്ടോജിപിയില്‍ പങ്കെടുത്തതില്‍ നിന്നുള്ള സാങ്കേതികപരിചയം മോജോയുടെ നിര്‍മാണത്തിന് മഹീന്ദ്രയെ ഏറെ സഹായിച്ചിട്ടുണ്ട്.

പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ചിട്ടുള്ളതാണ് മോജോ.

സ്‌പോര്‍ട്‌സ് ലിവറിയിലുള്ള മഹീന്ദ്ര മോജോ മോഡലുകള്‍ വില്‍പനയ്ക്ക് വരുമെന്നാണ് കേള്‍ക്കുന്നത്.

വിഷയത്തില്‍ കമ്പനിയില്‍ നിന്ന് സ്ഥിരീകരണം വന്നിട്ടില്ല എന്നുകൂടി അറിയിക്കട്ടെ.

നേരത്തെ പ്രചരിച്ചിരുന്ന സ്‌പൈ ഷോട്ടുകളില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ട ഒരു മോഡലായിട്ടാണ് മഹീന്ദ്ര മോജോ വിപണിയിലെത്തുക എന്നുറപ്പായിരിക്കുന്നു.


Click it and Unblock the Notifications








