മഹീന്ദ്രയുടെ ബൈക്കുകള്‍ ഗ്രാമാന്തരങ്ങളിലേക്ക്

By Santheep

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്രവാഹനവിഭാഗമായ മഹീന്ദ്ര ടൂ വീലേഴ്‌സ് ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിടുന്നു. നിലവില്‍ കമ്പനിയുടെ ശ്രദ്ധ കൂടുതല്‍ പതിയുന്നത് നഗരപ്രദേശങ്ങളിലാണ്. മഹീന്ദ്ര പുറത്തിറക്കിയ ബൈക്കുകള്‍ക്ക് മികച്ച വിപണിപ്രതികരണം കിട്ടിത്തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.

2008ലാണ് മഹീന്ദ്ര ടൂ വീലേഴ്‌സ് വിപണിയിലേക്ക് ആദ്യത്തെ ഉല്‍പന്നവുമായി വരുന്നത്. ആദ്യത്തെ ബൈക്ക് ഒരു വലിയ പരാജയമായെങ്കിലും വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് മികച്ച ഉല്‍പന്നങ്ങളുമായി കമ്പനി വീണ്ടും വരികയായിരുന്നു. സെന്റ്യൂറോ അടക്കമുള്ള മികച്ച ബൈക്കുകള്‍ പുറത്തിറക്കുന്ന കമ്പനിയായി വളരാന്‍ മഹീന്ദ്ര അധികകാലമൊന്നുമെടുത്തില്ല.

Mahindra Two Wheelers To Focus On Rural Market

കഴിഞ്ഞ മാസത്തില്‍ മഹീന്ദ്ര വിറ്റഴിച്ച് 16,824 ഇരുചക്രവാഹനങ്ങളാണ്. ഹീറോ മോട്ടോകോര്‍പ് അടക്കമുള്ള വാഹനനിര്‍മാതാക്കള്‍ക്കിടയില്‍ നിന്നാണ് മഹീന്ദ്ര ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ വന്‍ സാധ്യതകളാണ് മോട്ടോര്‍സൈക്കിളിനുള്ളതെന്ന് മഹീന്ദ്ര വിചാരിക്കുന്നു. അമ്പതോ അതിലധികമോ ഏക്കര്‍ ഭൂമി കൈവശമുള്ള ഗ്രാമീണകര്‍ഷകര്‍ ഇപ്പോഴും മോട്ടോര്‍സൈക്കിളോടിക്കുന്നു എന്ന് കമ്പനിയുടെ ട്രാക്ടര്‍ വിഭാഗം കൈകാര്യം ചെയ്യുന്ന രാജേഷ് ജെജൂരികര്‍ പറയുന്നു.

ഇന്നത്തെ വീഡിയോ
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ് (വായിക്കാം)

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.

<iframe width="600" height="450" src="//www.youtube.com/embed/9M9cVWQwiEI?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, June 27, 2014, 19:03 [IST]
English summary
In latest news, Mahindra will concentrate sales of two-wheelers for the rural crowd. Mahindra have come to this decision as they are fairly new to the two-wheeler segment and are selling low numbers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X