യുഎസ്സ് പെണ്ണുങ്ങള്‍ ഹാര്‍ലിക്കു പിന്നാലെ
യുഎസ്സിലെ പെണ്ണുങ്ങള്‍ ഹാര്‍ലി ഡേവിസന്‍ ബൈക്കുകള്‍ സ്വന്തമാക്കുന്നതില്‍ വന്‍തോതില്‍ ഉത്സാഹിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യുഎസ്സിലെ ബൈക്കുടമകളില്‍ 12 ശതമാനം പേര്‍ സ്ത്രീകളാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട് യുഎസ്സില്‍. കണക്കുകളിലൂടെ കൂടുതല്‍ സൂക്ഷമമായി നീങ്ങിയാല്‍ യുഎസ്സ് പെണ്ണുങ്ങള്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന ബ്രാന്‍ഡ് ഹാര്‍ലി ഡേവിസനാണെന്നു കാണാം. 2013ലെ കണക്കുകളാണ് ഇപ്രകാരം പറയുന്നത്.

സ്ത്രീകളുടെ ആത്മവിശ്വാസനില ഉയര്‍ത്തുവാന്‍ ഹാര്‍ലി ബൈക്കുകള്‍ക്ക് സാധിക്കുന്നതായി കമ്പനിയുടെ വില്‍പനാകാര്യങ്ങള്‍ നോക്കുന്ന ക്ലോഡിയ ഗാര്‍ബര്‍ അറിയിക്കുന്നു. കരുത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, ആത്മവിശ്വാസത്തിന്റെ ഒക്കെ പ്രതീകമാണ് ഹാര്‍ലി ബൈക്കുകളെന്ന് ഗാര്‍ബര്‍ പറഞ്ഞു.
ഹാര്‍ലി ഡേവിസന്‍ തന്നെ സംഘടിപ്പിച്ച സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ബൈക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 1013 പേരെയും സ്ഥിരമായി ഉപയോഗിക്കാത്ത 1016 പേരെയും സമീപിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ പഹ്‌കെടുത്തവരെല്ലാം സ്ത്രീകളാണ്. നടപ്പുമാസം സ്ത്രീ റൈഡര്‍മാരുടെ മാസമായി ആഘോഷിക്കുകയാണ് ഹാര്‍ലി.
മോട്ടോര്‍സൈക്കിളുപയോഗിക്കുന്ന സ്ത്രീകള്‍ ഉപയോഗിക്കാത്ത സ്ത്രീകളെക്കാള്‍ ആശങ്കാരഹിതമായ ജീവിതം നയിക്കുന്നവരാണെന്ന് സര്‍വേ കണ്ടെത്തി. ആശയവിനിമയത്തിലും ബൈക്കോടിക്കുന്ന പെണ്ണുങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം കാണിക്കുന്നു. ബൈക്കോടിക്കുന്നവരില്‍ ഭൂരിഭാഗവും തങ്ങളുടെ കരിയറില്‍ ഉയര്‍ന്ന സംതൃപ്തി കണ്ടെത്തുന്നവരാണ്. ഓട്ിക്കാത്ത പെണ്ണുങ്ങളില്‍ ഇത് കുറവാണ്.


Click it and Unblock the Notifications








