ബൈക്ക് എയര്‍ബാഗ് വിജയകരമായി ക്രാഷ് ടെസ്റ്റ് ചെയ്തു
എയര്‍ബാഗില്ലാത്ത ഒറ്റക്കാരണത്താല്‍ ബൈക്ക് വാങ്ങാത്തവരുണ്ട്. എയര്‍ബാഗ് പോലുള്ള കുണ്ടാമണ്ടികളില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ബൈക്ക് വാങ്ങുന്നവരിലധികവും അതിനു മെനക്കെടുന്നത് ഒന്നത് മറ്റൊരു വസ്തുത. എന്തായാലും നിരത്തുകളില്‍ ഏറ്റവും അപകടം പിടിച്ച വാഹനങ്ങളിലൊന്നാണ് ബൈക്ക് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.
ബൈക്കിലെ എയര്‍ബാഗില്ലായ്മ എന്ന പ്രശ്‌നം പരിഹരിക്കാന്‍ നിരവധിയിടങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്. ആല്‍പിന്‍സ്റ്റാഴ്‌സ് എന്ന കമ്പനി ഈ വഴിക്ക് നടത്തിയ ശ്രമം വിജയകരമായി മാറിയതാണ് പുതിയ വാര്‍ത്ത. ഇവര്‍ നിര്‍മിച്ച ടെക്ക്-എയര്‍ സ്ട്രീറ്റ് എയര്‍ബാഗ് സിസ്റ്റം ഈയിടെ വിജയകരമായി ക്രാഷ് ടെസ്റ്റ് നടത്തുകയും ചെയ്തു.
റൈഡറുടെ കഴുത്ത്, നെഞ്ച്, വയര്‍, കിഡ്‌നി ഏരിയ, നട്ടെല്ല് എന്നിവിടങ്ങള്‍ക്കാണ് ഈ എര്‍ബാഗ് സംവിധാനം സംരക്ഷണം നല്‍കുക. റൈഡര്‍ അണിയുന്ന വെസ്റ്റാണ് എയര്‍ബാഗായി പ്രവര്‍ത്തിക്കുന്നത്.
ആഘാതം തിരിച്ചറിയാന്‍ ശേഷിയുള്ള ചില ഇലക്ട്രോണിക് സെന്‍സറുകള്‍ ഈ വെസ്റ്റിനോടു ചേര്‍ത്തിട്ടുണ്ട്. ഇതുവഴിയാണ് വാഹനം ഇടിക്കുന്നത് തിരിച്ചറിയുക.


Click it and Unblock the Notifications








