'നിര്‍ഭയ'യുടെ പേരില്‍ സ്‌കൂട്ടര്‍ ദീപാവലിക്ക്
സ്വന്തം നിഴലിനെ വില്‍ക്കാന്‍ ശേഷിയില്ലാത്ത മരത്തെ മുതലാളിത്തം വെട്ടിക്കളയുമെന്ന് കാള്‍ മാര്‍ക്‌സ് എന്നൊരു പഴയ താടിക്കാരന്‍ പറഞ്ഞിട്ടുണ്ട്. ദില്ലിയില്‍ ക്രൂരമായി റെയ്പ് ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി ഇന്ന് വിപണിയില്‍ തരക്കേടില്ലാതെ വിറ്റഴിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. നിര്‍ഭയ എന്ന പേരില്‍ സ്ത്രീകള്‍ക്കായുള്ള നിരവധി പദ്ധതികള്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നിരവധി ഉല്‍പന്നങ്ങളും ഇതേ പേരില്‍ വിപണിയിലെത്തുന്നു. ഈ ലിസ്റ്റില്‍ ഏറ്റവുമൊടുവിലത്തേത്താണ് 'നിര്‍ഭയ സ്‌കൂട്ടര്‍'.
ഈ വര്‍ഷത്തെ ദീപാവലിക്ക് നിര്‍ഭയ സ്‌കൂട്ടര്‍ നിരത്തുകളിലെത്തും. മാരെല്ലോ യാമാസ്‌കിയാണ് ഈ സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. ജിപിആര്‍എസ് ട്രാക്കിങ് സിസ്റ്റമാണ് ഈ വാഹനത്തിലെ പ്രധാനപ്പെട്ട സുരക്ഷാ സംവിധാനം.

സ്‌കൂട്ടറിനെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിക്കുയാണ് ഈ സുരക്ഷാ സംവിധാനം ചെയ്യുന്നത്. സ്‌കൂട്ടറിലെ ഒരു ബട്ടണ്‍ അമര്‍ത്തുകവഴി വാഹനത്തിന്റെ ലൊക്കേഷന്‍ നേരത്തെ നല്‍കിയിട്ടുള്ള ആറ് മൊബൈല്‍ നമ്പരുകളിലേക്ക് അയയ്ക്കുവാന്‍ സാധിക്കും. ഓരോ മൂന്നു മിനിറ്റിലും ഈ ആപ്ലിക്കേഷന്‍ വിവരങ്ങള്‍ കൈമിറിക്കൊണ്ടിരിക്കും.
35,000 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന് വില. വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററാണ്. വാഹനം വാങ്ങുന്നത് സ്ത്രീകളാണെങ്കില്‍ 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്നും കമ്പനി അറിയിക്കുന്നു. സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്യ ഗ്രൂപ്പും ജപ്പാന്‍ കമ്പനിയായ യാമസാക്കിയും ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമാണ് മാരെല്ലോ യാമസാക്കി.


Click it and Unblock the Notifications








