പ്യാജിയോ വെസ്പ റോഡ് സൈഡ് അസിസ്റ്റന്‍സ്
പ്യാജിയോ ഇന്ത്യയില്‍ ഒരു പുതിയ റോഡ് സൈഡ് അസിസ്റ്റന്‍സ് പരിപാടിക്ക് തുടക്കമിട്ടു. വെസ്പ കെയര്‍ എന്നാണ് ഈ വില്‍പനാനന്തരസേവന പരിപാടിയുടെ പേര്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് റോഡ് സൈഡ് അസിസ്റ്റന്‍സ് എത്തിക്കുക എന്നതാണ് വെസ്പ കെയര്‍ പ്രോഗ്രാമിന്റെ ഉദ്ദേശ്യം. രാജ്യത്തെ 51 നഗരങ്ങളില്‍ ഈ സൗകര്യം ലഭ്യമാകും.

ഉപഭോക്താക്കളെ സഹായിക്കാനായി പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ സേവനം ഏതുസമയത്തും ഉറപ്പുവരുത്തുണ്ടെന്ന് പ്യാജിയോ അറിയിക്കുന്നു.
ആവശ്യമാണെങ്കില്‍ ഇന്ധനം അടക്കമുള്ള സഹായങ്ങള്‍ വെസ്പ ടീം ചെയ്തുതരും. കീ നഷ്ടപ്പെടുകയാണെങ്കില്‍ അതിനുള്ള പരിഹാരങ്ങളും ലഭ്യമാക്കും. അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കാനും വെസ്പ ടീം തയ്യാറായിരിക്കും.


Click it and Unblock the Notifications








