പ്യാജിയോ വെസ്പ എലഗന്റ് അടുത്തമാസം ഇന്ത്യയിലെത്തും

By Santheep

പ്യാജിയോ വെസ്പയുടെ എലഗന്റ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ സെപ്തംബറില്‍ ലോഞ്ച് ചെയ്യുമെന്നുറപ്പായി. നിലവില്‍ വെസ്പ വിഎക്‌സ്, വെസ്പ എസ് എന്നീ മോഡലുകളും പ്രത്യേക പതിപ്പായ എസ്‌ക്ലൂസിവോ മോഡലുമാണ് രാജ്യത്ത് വില്‍പനയിലുള്ളത്.

വെസ്പ വിഎക്‌സിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിലപാടുറപ്പിച്ചിട്ടുള്ള മോഡലാണിത്. വിഎക്‌സില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഡിസൈന്‍ മാറ്റങ്ങള്‍ ഈ വാഹനത്തിനുണ്ട്. ലോകവിപണികളില്‍ പലയിടത്തും ലഭ്യമായിട്ടുള്ള വെസ്പ പ്രൈമാവേറ മോഡലിന്റെ ഡിസൈന്‍ സവിശേഷതകള്‍ പലതും കടംകൊണ്ടാണ് എലഗന്റ് മോഡലിനെ രൂപപ്പെടുത്തിയിട്ടുള്ളത്.

Piaggio Vespa To Launch Elegante In September

സ്പ്ലിറ്റ് സീറ്റുകള്‍, ത്രികോണാകൃതിയിലുള്ള ഗ്രില്ലുകള്‍ തുടങ്ങിയ ഡിസൈന്‍ സവിശേഷതകള്‍ ഈ മോഡലിനുണ്ടായിരിക്കും. പേള്‍ വൈറ്റ്, മറാക്കേഷ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വെസ്പ എലഗന്റ് ലഭ്യമാകും.

125സിസി ശേഷിയുള്ള 3 വാല്‍വ്, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് എലഗന്റ് മോഡലില്‍ ഘടിപ്പിച്ചിട്ടുള്ളത്. 10 പിഎസ് കരുത്തും 10.06 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്‍വശത്ത് ഡ്രം ബ്രേക്കുമായിരിക്കും നല്‍കുക. 79,000 രൂപയുടെ പരിസരത്ത് വെസ്പ എലഗന്റിന് വില കാണുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, August 6, 2014, 10:16 [IST]
English summary
Piaggio and Vespa plan to launch their fourth product in India and is being dubbed as the Elegante.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X