കാവസാക്കി നിഞ്ജ എച്ച്2 ഉല്‍പാദനമോഡല്‍ ടീസ് ചെയ്യുന്നു

By Santheep

ബൈക്ക് പ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചാ വിഷയമാണ് ഇക്കഴിഞ്ഞ ഇന്റര്‍മോട്ട് ഷോയില്‍ അവതരിപ്പിക്കപ്പെട്ട കാവസാക്കി നിഞ്ജ എച്ച്2ആര്‍. ലോകത്തിലെ ഏറ്റവും കരുത്തേറിയ, ഉല്‍പാദനത്തിലുള്ള ബൈക്ക് എന്ന വിശേഷണം പേറാന്‍ പോകുകയാണ് ഈ ബൈക്ക് എന്നതാണ് ചര്‍ച്ചകളുടെയെല്ലാം ആധാരം.

നിലവില്‍ 2014 ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍ ആണ് ഏറ്റവും കരുത്തുറ്റ എന്‍ജിന്‍ ഘടിപ്പിച്ചു വരുന്നത്. 199 കുതിരശക്തി പകരുന്ന എന്‍ജിനുമായി വിപണിയിലുള്ള എസ്1000ആര്‍ആറിനെ മറികടക്കുന്ന കാവസാക്കി നിഞ്ജ എച്ച്2 എന്‍ജിന്‍ പകരുന്നത് 300 കുതിരകളുടെ കരുത്താണ്!

ഒരു സൂപ്പര്‍ചാര്‍ജറിന്റെ സഹായത്തോടെയാണ് നിഞ്ജ എച്ച്2-വിന്റെ 998സിസി എന്‍ജിന്‍ ഈ കൊടിയ കരുത്ത് പുറത്തെടുക്കുന്നത്.

കാവസാക്കിയുടെ തന്നെ ഏറ്റവും കരുത്തുറ്റ 1400 സിസി നിഞ്ജ സെഡ്എക്‌സ്-14ആറിനെക്കാള്‍ 110 കുതിരശക്തി കൂടുതലുണ്ട് എച്ച്2 എന്‍ജിന്. രസകരമായ ഒരു ചോദ്യം, ഇത്രയും കുതിരശക്തിയുള്ള എന്‍ജിന്‍ ഓടിക്കാന്‍ ലോകത്തിലെ ഏത്ര നിരത്തുകളില്‍ ഓടിക്കാന്‍ കഴിയുമെന്നതാണ്.

വലിയ വിഭാഗം രാജ്യങ്ങളിലും ഇത്രയും കരുത്തേറിയ ബൈക്കുകള്‍ക്ക് പ്രവേശനമില്ല. ഹയബൂസയിലോ എസ്1000ആര്‍ആറിലോ സൂപ്പര്‍ചാര്‍ജര്‍ ഘടിപ്പിക്കുകയാണെങ്കില്‍ ഇതിലും കൊടിയ കരുത്ത് നേടാന്‍ കഴിഞ്ഞേക്കാം. പക്ഷേ, പ്രായോഗികമായി ഒരുപകാരവുമില്ല. കരുത്തിന് ഇലക്ട്രികമായി പൂട്ടിട്ട് മാത്രമേ നിരത്തിലിറക്കാന്‍ സാധിക്കൂ.

പുതിയ വാര്‍ത്തകള്‍ പറയുന്നത്, കാവസാക്കി നിഞ്ജ എച്ച്2ആറിന്റെ ഉല്‍പാദനപ്പതിപ്പ് ടീസ് ചെയ്യുന്നതിനെക്കുറിച്ചാണ്. താഴെ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/BOucvlQO9dg?list=UU6La6rXZWTIQEJYOn-N0Yhw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, October 8, 2014, 14:22 [IST]
English summary
After debuting the Kawasaki Ninja H2R at the INTERMOT 2014 the two wheeler major has gone ahead and teased the street-legal version of the supercharged superbike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X