പൊതുസ്ഥലത്ത് പള്‍സര്‍ 200 എസ്എസ് സ്റ്റണ്ട് ചെയ്യുന്നു!
പള്‍സര്‍ 200 നേക്കഡ് സ്‌പോര്‍ട് നേക്കഡ് ബൈക്കിന്റെ ഫെയറിങ്ങുകള്‍ ഘടിപ്പിച്ച രൂപം, പള്‍സര്‍ 200 എസ്എസ് കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഫെയേഡ് ബൈക്കുകള്‍ക്ക് വലിയ ആരാധകനിരയുള്ള ഇന്ത്യയില്‍ പള്‍സര്‍ എസ്എസ്സിന്റെ ലോഞ്ച് ഒരു സംഭവമായി മാറുമെന്നുറപ്പാണ്.
പള്‍സര്‍ 200 എസ്എസ്സിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത രസകരമാണ്. ഇനിയും വിപണിയിലെത്തിയിട്ടില്ലാത്ത ഈ ബൈക്കിനെ സ്റ്റണ്ട് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയതാണ് വാര്‍ത്ത. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications








