ലോകമാകെ പരക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

By Santheep

ബ്രിട്ടിഷ് വേരുകളുള്ള ചെന്നൈ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ വഴികള്‍ വെട്ടുന്ന തിരക്കിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തങ്ങളുടെ ബൈക്കുകളുമായി കടന്നു ചെല്ലുന്നതിനോടൊപ്പം കൂടുതല്‍ സെഗ്മെന്റുകളില്‍ സാന്നിധ്യമറിയിക്കാനും എന്‍ഫീല്‍ഡ് പരിശ്രമിക്കുന്നുണ്ട്. യുഎസ്, യുകെ, മറ്റ് യൂറോപ്യന്‍ വിപണികള്‍, ജപ്പാന്‍, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കമ്പനി ഇതിനകം തന്നെ എത്തിയിട്ടുണ്ട്.

വന്‍തോതിലുള്ള വിപുലീകരണ നീക്കങ്ങള്‍ വില്‍പനയെ കാര്യമായി സഹായിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. 2015 മുതല്‍ വര്‍ഷത്തില്‍ 4 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ച് പുറത്തിറക്കാനുള്ള തീരുമാനം കമ്പനി എടുത്തിട്ടുണ്ട്.

Royal Enfield

വരുംവര്‍ഷങ്ങളില്‍ വോള്യം വില്‍പനയെ വലിയ തോതില്‍ സഹായിക്കുന്ന ചിലയിടങ്ങളിലേക്കു കൂടി എന്‍ഫീല്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിക്കും. ലാറ്റിനമേരിക്കന്‍ വിപണികളും ദക്ഷിണ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമെല്ലാം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കടന്നുചെല്ലും.

വളരുന്ന നിരവധി വിപണികളുടെ സാന്നിധ്യമുണ്ട് ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളില്‍. ഏഷ്യന്‍ വിപണികളുടെ കാര്യവും ഇതുതന്നെയാണ്. ഇവിടങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മിഡ്‌സൈസ് ബൈക്കുകള്‍ക്ക് മികച്ച വില്‍പന കണ്ടെത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതേണ്ടത്.

നിലവില്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റേ ഗവേഷണ-വികസനവിഭാഗം. ഈ പ്ലാറ്റ്‌ഫോം ആധാരമാക്കി പുതിയ ചില നിര്‍മിതികള്‍ കൂടി വിപണിയിലേക്ക് എത്തിച്ചേരും.

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
After establishing a network in India, the company has now found footing in developed markets of the US, UK, Europe, Japan and Australia.
Story first published: Saturday, August 16, 2014, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X