റോയല്‍ എന്‍ഫീല്‍ഡ് റീയൂണിയന്‍ മണാലിയില്‍ നടക്കും.
റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍ ഒത്തുചേരുന്ന 'റോയല്‍ എന്‍ഫീല്‍ഡ് റീയൂണിയന്‍' മണാലിയില്‍ നിന്നു പുറപ്പെടും. ഓഗസ്റ്റ് 1നാണ് റീയൂണിയന്‍ (REunion) തുടങ്ങുക. ഓഗസ്റ്റ് മൂന്നാം തിയ്യതി വരെയാണ് പരിപാടി നടക്കുന്നത്.
നൂറിലധികം പേര്‍ തങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുമായി റീയൂണിയനില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമൃത്സര്‍, ചണ്ഡിഗഢ്, ദില്ലി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള റൈഡര്‍മാര്‍ റീയൂണിയനില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്‌സൈറ്റില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് 5,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രണ്ടുപേരായി ചെല്ലുകയാണെങ്കില്‍ 9,500 രൂപ അടച്ചാല്‍ മതിയാകും. വിദ്യാര്‍ത്ഥിയാണെങ്കില്‍ 4,500 രൂപ അടച്ചാല്‍ മതിയാകും.

സിട്രസ് മണാലി റിസോര്‍ട്ടുകളിലായിരിക്കും റീയൂണിയനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പെടുത്തുക. മണാലിയുടെ പരുക്കന്‍ പാതകള്‍ ഏതൊരു റോയല്‍ എന്‍ഫീല്‍ഡ് പ്രണയിയെയും വലിച്ചടുപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഇത്തരം നിരവധി റൈഡുകള്‍ റോയല്‍ എന്‍ഫീല്‍ഡ് സംഘടിപ്പിച്ചുവരുന്നുണ്ട്. ജൂണില്‍ ലേ-യില്‍ ഒരു റീയൂണിയന്‍ സംഘടിപ്പിച്ചിരുന്നു. അമൃത്സര്‍, ചണ്ഡിഗഢ്, ഷിംല എന്നിവിടങ്ങലിലും റീയൂണിയന്‍ പരിപാടി നടന്നിരുന്നു.


Click it and Unblock the Notifications








