റോയല്‍ എന്‍ഫീല്‍ഡ് 65 ശതമാനം വളര്‍ന്നു
റോയല്‍ എന്‍ഫീല്‍ഡ് സെപ്തംബര്‍ മാസത്തില്‍ 65 ശതമാനം വില്‍പനാവളര്‍ച്ച നേടി. മൊത്തം 28,020 മോഡലുകളാണ് കമ്പനി കഴിഞ്ഞമാസം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പന 17,005 യൂണിറ്റായിരുന്നു.
ആഗോളതലത്തിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന തിരക്കിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍. അമേരിക്കയും യൂറോപ്പും അടക്കമുള്ള വിപണികളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇതിനകം എത്തിക്കഴിഞ്ഞു. അമേരിക്കന്‍ വിപണിക്കായി പ്രത്യേക ചാസി നിര്‍മിക്കാന്‍ തങ്ങള്‍ക്കു പദ്ധതിയുണ്ടെന്ന് കമ്പനി കുറച്ചുനാളുകള്‍ക്കു മുമ്പ് വ്യക്തമാക്കിയിരുന്നു.

സെപ്തംബര്‍ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് 480 മോഡലുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ വിദേശകയറ്റുമതി 463 യൂണിറ്റായിരുന്നു. വിദേശവിപണികളില്‍ പറയത്തക്ക വളര്‍ച്ച നേടിയില്ലെങ്കിലും ഇന്ത്യയില്‍ മികച്ച വില്‍പനയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുണ്ടായത്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ആകെ വിറ്റഴിച്ചിരുന്നത് 16,542 ബൈക്കുകളായിരുന്നെങ്കില്‍ നടപ്പുവര്‍ഷം ഇത് 27540 യൂണിറ്റായി വര്‍ധിച്ചിരിക്കുന്നു.
അമേരിക്ക പോലുള്ള വിപണികളില്‍ റോയല്‍ എന്‍ഫീല്‍ഡിന് കടുത്ത മത്സരമാണ് നേരിടേണ്ടി വരിക. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തോളം നീണ്ടുചെല്ലുന്ന ചരിത്രം എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുണ്ടെങ്കിലും വിപണി ശൃംഘലകളുടെയും മറ്റും കാര്യത്തില്‍ എന്‍ഫീല്‍ഡ് പിന്നിലാണ്. ഈ പ്രശ്‌നങ്ങള്‍ പതുക്കെ പരിഹരിക്കപ്പെടുമെന്നും ഈ ഇന്ത്യന്‍ ക്രൂയിസര്‍ നിര്‍മാതാവ് പടിഞ്ഞാറിനെ കീഴടക്കുമെന്നും പ്രത്യാശിക്കാം.


Click it and Unblock the Notifications








