റോയല്‍ എന്‍ഫീല്‍ഡ് ലാന്‍ഡ് റെക്കോഡ് തീര്‍ത്തു
ബോണവില്ല ഉപ്പുപരപ്പില്‍ വേഗതയുടെ റെക്കോഡ് തീര്‍ക്കുക എന്നാല്‍ അതൊരു വന്‍ സംഭവം തന്നെയാണ്. നിരവധി പേര്‍ ഇതിനായി ശ്രമങ്ങള്‍ നടത്താറുണ്ട്. വളരെ ചുരുക്കം ചിലര്‍ മാത്രമേ വിജയത്തിലെത്താറുള്ളൂ.
ഇത്തവണത്തെ ബോണവില്ല ലാന്‍ഡ് സ്പീഡ് റെക്കോഡിന് ഇന്ത്യന്‍ ചേരുവ കൂടിയുണ്ട്. നാദിന്‍ ഡി ഫ്രെയ്റ്റാസ് എന്നയാള്‍ സ്പീഡ് റെക്കോഡ് സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ്.

കോണ്‍ടിനെന്റല്‍ ജിടി ബൈക്കിനെ മോഡിഫൈ ചെയ്താണ് നാദിന്‍ ഉപയോഗിച്ചത്. മണിക്കൂറില്‍ 157.2 കിലോമീറ്റര്‍ വേഗതയില്‍ നാദിന്‍ വണ്ടിയോടിച്ചു. ഫിസിക്കല്‍ തെറാപ്പിയില്‍ ഡോക്ടറേറ്റുള്ളയാളാണ് ഇവർ.
കോണ്‍ടിനെന്റല്‍ ജിടിയുടെ കാംഷാഫ്റ്റ്, സിലിണ്ടര്‍ ഹെഡ്, പിസ്റ്റണ്‍, എക്‌സോസ്റ്റ് സിസ്റ്റം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത്തരം ജോലികള്‍ ചെയ്യുന്നതില്‍ വിഖ്യാതമായ മാറ്റ് കാപ്രിയാണ് മാറ്റങ്ങള്‍ വരുത്തിയത്. എന്‍ജിന്‍ കരുത്ത് 60 പിഎസ് ആയി ഉയര്‍ത്തിയിട്ടുണ്ട്.


Click it and Unblock the Notifications








