സുസൂക്കി ജിക്‌സര്‍: അറിയേണ്ടതെല്ലാം
ഈയിടെയാണ് സുസൂക്കി ജിക്‌സര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. 150 സിസി സെഗ്മെന്റില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വാഹനമെന്ന നിലയില്‍ ജിക്‌സറിന്റെ വരവ് ആകാംക്ഷയുയര്‍ത്തിയിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വിപണി പിടിച്ച ഈ വാഹനം ഇക്കഴിഞ്ഞ വാരത്തില്‍ ബങ്കളുരുവിലും എത്തിച്ചേര്‍ന്നു.
155 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 14 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 14.59 കുതിരശക്തിയാണ് എന്‍ജിന്‍ കരുത്ത്.

ചിത്രങ്ങളിലൂടെ നീങ്ങുക.

14.59 കുതിരശക്തിയുള്ള എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തിട്ടുള്ളത്. ടെയ്ല്‍ ലൈറ്റില്‍ എല്‍ഇഡി സാന്നിധ്യം കാണാം. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്ക് സംവിധാനമാണുള്ളത്. പിന്നില്‍ ഡ്രം ബ്രേക്ക് സന്നാഹം ഘടിപ്പിച്ചിരിക്കുന്നു.

ഇന്ധനമില്ലാതെ 135 കിലോഗ്രാം ഭാരം വരും ജിക്‌സറിന്. അഞ്ച് നിറങ്ങളില്‍ ഈ വാഹനം ലഭ്യമാണ്. മെറ്റാലിക്കില്‍ വരുന്നത് രണ്ട് നിറങ്ങളാണ്. മെറ്റാലിക് ഊര്‍ട്ട് ഗ്രേ, മെറ്റാലിക് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവ. പേള്‍ മുറാഷ് വൈറ്റ്, ഗ്ലൈസ് സ്പാര്‍ക്കിള്‍ ബ്ലൈക്ക്, കാന്‍ഡി ആന്റാരെസ് റെഡ് എന്നീ സാധാരണ വര്‍ണപദ്ധതികളിലും ജിക്‌സര്‍ ലഭിക്കും.

യുവാക്കളെ ആകര്‍ഷിക്കുന്ന ഉല്‍പന്നങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് തങ്ങളെന്ന് സുസൂക്കി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് അതുല്‍ ഗുപ്ത പറയുന്നു. ഉയര്‍ന്ന എന്‍ജിനീയറിങ്, ഡിസൈന്‍ നിലവാരമുള്ള വാഹനങ്ങള്‍ ഏറ്റവും മത്സരക്ഷമമായ വിലയില്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്.

ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 74,552 രൂപയാണ് ജിക്‌സറിന് വില.


Click it and Unblock the Notifications








