സുസൂക്കി ആക്‌സസ്സിന് പുതിയ നിറങ്ങളും ഡിസൈനും
സുസൂക്കി മോട്ടോര്‍സൈക്കിള്‍സില്‍ നിന്നുള്ള ആക്‌സസ് സ്‌കൂട്ടറിന് ഡിസൈന്‍ പുതുക്കല്‍ ലഭിച്ചു. ചെറിയ ചില പുതുക്കലുകള്‍ മാത്രമാണ് ഇത്തവണ നല്‍കിയിട്ടുള്ളത്.
ഫ്രണ്ട് മഡ്ഗാഡിനു ലഭിച്ച പുതുക്കലാണ് എടുത്തു പറയേണ്ട ഡിസൈന്‍ മാറ്റങ്ങളിലൊന്ന്. സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം, സേഫ്റ്റി ഷട്ടര്‍ എന്നിവയും വാഹനത്തോടു ചേര്‍ത്തിരിക്കുന്നു. പിന്‍സീറ്റ് യാത്രികര്‍ക്കായി ഗ്രാബ് റെയില്‍, ക്രോമിയം പൂശിയ എക്‌സോസ്റ്റ് കവര്‍, ട്യൂബ്‌ലെസ് ടയര്‍, മെയിന്റനന്‍സ് രഹിത ബാറ്ററി എന്നിവയും ആക്‌സസ്സിന് ഈ പുതുക്കല്‍ വഴി ലഭിച്ച മാറ്റങ്ങളാണ്.

പുതിയ വര്‍ണപദ്ധതികളും വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സോണിക് സില്‍വര്‍, മാറ്റ് ഫിബ്രോയിന്‍ എന്നീ മെറ്റാലിക് നിറങ്ങളില്‍ ആക്‌സസ് ലഭിക്കും. ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, കാന്‍ഡി അന്റാരെസ് റെഡ്, പേള്‍ മിറാഷ് വൈറ്റ് എന്നീ സാധാരണ നിറങ്ങളും വാഹനം വിപണിയില്‍ കിട്ടുന്നതാണ്.
124 സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 8.58 കുതിരകളുടെ കരുത്തുണ്ട് ഈ എന്‍ജിന്. 9.8 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. സീറ്റിനടിയില്‍ 20 ലിറ്റര്‍ സംഭരണശേഷിയുണ്ട്.
കേരളത്തിലെ എക്‌സ്‌ഷോറൂം വില 57292 രൂപയാണ്.


Click it and Unblock the Notifications








