സുസൂക്കി ലെറ്റസ് സ്‌കൂട്ടര്‍ വിപണിയിലെത്തി

By Santheep

സുസൂക്കി ലെറ്റസ് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ലോഞ്ച് നടന്നത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം അവതരിപ്പിച്ചിരുന്നു സുസൂക്കി.

ചെന്നൈ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം സുസൂക്കി ലെറ്റസ് സ്‌കൂട്ടറിനു വില 46,925 രൂപയാണ്.

സുസൂക്കി ലെറ്റസിനെ അടുത്തറിയാം

സുസൂക്കി ലെറ്റസിനെ അടുത്തറിയാന്‍ താളുകളിലൂടെ സഞ്ചരിക്കുക.

സുസൂക്കി ലെറ്റസ് എന്‍ജിന്‍

സുസൂക്കി ലെറ്റസ് എന്‍ജിന്‍

ഹോണ്ട ആക്ടിവ സ്‌കൂട്ടറിന് എതിരാളിയായിട്ടാണ് ലെറ്റസ്സിന്റെ വരവ് എന്നു കാണാം. 112.8 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിലുള്ളത്.

സുസൂക്കി ലെറ്റസ് എന്‍ജിന്‍ കരുത്ത്

സുസൂക്കി ലെറ്റസ് എന്‍ജിന്‍ കരുത്ത്

7500 ആര്‍പിഎമ്മില്‍ 8.7 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ സുസൂക്കി ലെറ്റസ്സിലെ എന്‍ജിന് ശേഷിയുണ്ട്. 6500 ആര്‍പിഎമ്മില്‍ 9 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്.

സുസൂക്കി ലെറ്റസ് മൈലേജ്

സുസൂക്കി ലെറ്റസ് മൈലേജ്

സുസൂക്കി അവകാശപ്പെടുന്നതു പ്രകാരം ലിറ്ററിന് 63 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ലെറ്റസ്സിന് സാധിക്കും. 5 ബോഡി കളറുകളില്‍ ഈ സ്‌കൂട്ടര്‍ വിപണിയില്‍ ലഭിക്കും.

സുസൂക്കി ലെറ്റസ് അളവുകള്‍

സുസൂക്കി ലെറ്റസ് അളവുകള്‍

1805 മില്ലിമീറ്റര്‍ നീളമാണ് ലെറ്റസ്സിനുള്ളത്. വീതി 655 മില്ലിമീറ്റര്‍. 1120 മില്ലിമീറ്റര്‍ ഉയരമുണ്ട് ഈ വാഹനത്തിന്. സ്‌കൂട്ടറിന്റെ വീല്‍ബേസ് 1250 മില്ലിമീറ്ററാണ്. മുന്നില്‍ ടെലസ്‌കോപിക് സസ്‌പെന്‍ഷന്‍ ഘടിപ്പിച്ചാണ് സ്‌കൂട്ടറെത്തുന്നത്. പിന്നില്‍ ചേര്‍ത്തിട്ടുള്ളത് കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷനാണ്.

സുസൂക്കി ലെറ്റസ്

സുസൂക്കി ലെറ്റസ്

സുസൂക്കിയില്‍ നിന്നുള്ള ആദ്യത്തെ 110 സിസി സ്‌കൂട്ടറാണിത്. ആക്‌സസ്, സ്വിഷ് എന്നിങ്ങനെ 125 നിരയിലാണ് ഇന്നുവരെ സുസൂക്കി നിലയുറപ്പിച്ചിരുന്നത്. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപിറ്റര്‍, ടിവിഎസ് വീഗോ, ഹീറോ മെസ്‌ട്രോ എന്നിങ്ങനെയുള്ള പുലികള്‍ വാഴുന്നിടത്തേക്കാണ് ലെറ്റസ്സിന്റെ വരവ്.

More from DriveSpark

Article Published On: Tuesday, May 6, 2014, 18:01 [IST]
English summary
Let us now take a look at the mileage offered, engine specifications, features of the new Suzuki Let's scooter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X