സുസൂക്കി ജിക്‌സര്‍ വില പുറത്ത്; ബുക്കിങ് തുടങ്ങി
2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് സുസൂക്കി ജിക്‌സര്‍ മോട്ടോര്‍സൈക്കിള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 150 സിസി സെഗ്മെന്റിലെ ചൂടേറിയ മത്സരത്തിലേക്കാണ് ജിക്‌സര്‍ ധൈര്യപൂര്‍വം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ഒട്ടും വൈകാതെ തന്നെ നടക്കുമെന്നാണറിയുന്നത്.
ജിക്‌സറിന്റെ ലോഞ്ചിനു മുന്‍പുതന്നെ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സുസൂക്കി. ജിക്‌സറിന്റെ വിലയും സവിശേഷതകളുമെല്ലാം വെളിച്ചത്തായിട്ടുണ്ട്. അവ താഴെ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ജിക്‌സര്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞതായി സുസൂക്കി അറിയിക്കുന്നു.

മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ജിക്‌സര്‍ മോട്ടോര്‍സൈക്കിളിന്റെ വില 84,344 രൂപയാണ്.

154.9 സിസി ശേഷിയുള്ള ഒരു 4 സ്‌ട്രോക്ക് എന്‍ജിനാണ് സുസൂക്കി ജിക്‌സറിലുള്ളത്. 14.59 കുതിരശക്തി പകരാന്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. ചക്രവീര്യം 14 എന്‍എം.

5 സ്പീഡ് ഗിയര്‍ബോക്‌സാണ് ജിക്‌സറില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ജിക്‌സറിലുള്ളത്.

അഞ്ച് നിറങ്ങളില്‍ ജിക്‌സര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലബിക്കും. മെറ്റാലിക് ഊര്‍ട്ട് ഗ്രേ, മെറ്റാലിക് ട്രിട്ടോണ്‍ ബ്ലൂ എന്നിവയ്‌ക്കൊപ്പം കാന്‍ഡി ആന്റ്‌റാരെസ് റെഡ്, ഗ്ലാസ് സ്പാര്‍ക്ക്ള്‍ ബ്ലാക്ക്, പേള്‍ മിറാഷ് വൈറ്റ് എന്നിങ്ങനെയുള്ള സാധാരണ നിറങ്ങളിലും ജിക്‌സര്‍ വരുന്നു.

ഇതുവഴി പോയാല്‍ ജിക്‌സര്‍ ബുക്ക് ചെയ്യാം.


Click it and Unblock the Notifications