സുസൂക്കി ലെറ്റസ് കേരളത്തില്‍ ഈയാഴ്ച

By Santheep

സുസൂക്കി ലെറ്റസ് സ്‌കൂട്ടറിന്റെ പ്രാദേശിക ലോഞ്ചുകള്‍ നടന്നു വരികയാണ്. രണ്ടു ദിവസം മുമ്പാണ് ബങ്കളുരുവില്‍ ഈ സ്‌കൂട്ടര്‍ ലോഞ്ച് ചെയ്തത്. ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം ലെറ്റസ് സ്‌കൂട്ടറിന്റെ കേരളവിപണി പ്രവേശം ഈയാഴ്ച തന്നെ നടക്കും.

ലെറ്റസ് സ്‌കൂട്ടറില്‍ വലിയ പ്രതീക്ഷയാണ് സുസൂക്കിക്കുള്ളത്. പതിനെട്ടു വയസ്സിനും 22 വയസ്സിനുമിടയിലുള്ള ഒരു വലിയ വിഭാഗമാള്‍ക്കാരെ ആകര്‍ഷിക്കാന്‍ സെസ്റ്റിനു സാധിക്കുമെന്നാണ് സുസൂക്കി കരുതുന്നത്.

Suzuki Targets 15 Percent Market Share With Let’s Scooter

സ്‌കൂളുകള്‍, കോളജുകള്‍, മാളുകള്‍, ഐടി കേന്ദ്രങ്ങള്‍ തുടങ്ങി, മേല്‍പ്പറഞ്ഞ പ്രായക്കാര്‍ കൂടുന്നിടത്തെല്ലാം സുസൂക്കി തങ്ങളുടെ ലെറ്റസ് സ്‌കൂട്ടറുകം കൊണ്ട് ചെല്ലുന്നുണ്ട്. നല്ല പ്രതികരണമാണ് ലെറ്റസ്സിന് ലഭിക്കുന്നതെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.

രാജ്യത്തെ തങ്ങളുടെ വിപണിവിഹിതത്തില്‍ സാരമായ വര്‍ധനയുണ്ടാക്കാന്‍ ലെറ്റസ് സഹായിക്കുമെന്ന് സുസൂക്കി കരുതുന്നുണ്ട്. വര്‍ഷത്തില്‍ ഒരു ലക്ഷം ലെറ്റസ് മോഡലുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ദക്ഷിണേന്ത്യന്‍ വിപണികളിലാണ് ഈ വാഹനം ആദ്യം അവതരിപ്പിക്കാനുദ്ദേശിക്കുന്നത്. കര്‍ണാടക, തമിള്‍നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ലോഞ്ചുകള്‍ക്കു ശേഷം മാത്രമേ ഉത്തരേന്ത്യന്‍ നാടുകളിലേക്ക് നീങ്ങൂ.

More from DriveSpark

Article Published On: Thursday, May 22, 2014, 17:31 [IST]
English summary
SMIL is hoping to make it big with the Let's which will be pitted against the segment leader Honda Dio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X