രാജ്യത്തെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ലോഞ്ച് ചെയ്തു
ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാണരംഗത്തെ അതികായന്‍ ടെറ മോട്ടോഴ്‌സ് കിവാമി സൂപ്പര്‍ബൈക്ക് ലോഞ്ച് ചെയ്തുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു. 1000 സിസി ശേഷിയുള്ള ഈ സൂപ്പര്‍ബൈക്കിന് 18 ലക്ഷം രൂപയാണ് വില.
നീണ്ടകാലത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ടെറ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറങ്ങുന്നതെന്ന് കമ്പനി സ്ഥാപകനും സിഇഒ-യുമായ ടോറു ടോകുഷിഗെ വ്യക്തമാക്കി. ഗുണനിവാരത്തിലും പ്രകടനശേഷിയിലും ഏറ്റവും മികച്ച ഈ വാഹനങ്ങളെ ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടെറ മോട്ടോഴ്‌സിന്റെ കിവാമി സൂപ്പര്‍ബൈക്ക് ഇന്ത്യയിലെ ആദ്യത്തെ ലിറ്റര്‍ ക്ലാസ് ഇലക്ട്രിക് ബൈക്കാണ്. 10 കിലോവാട്ട് പരമാവധി പവര്‍ ഔട്പുട്ടുള്ള ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിനുള്ളത്. ബൈക്കിന് പോകാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്.

എല്ലാ കിവാമി ബൈക്കുകളും കൈപ്പണിയാണ്. ജാപ്പനീസ് സാങ്കേതികമികവിന്റെ ഏറ്റവും മികച്ച ഉദാഹരണമായി കിവാമി സൂപ്പര്‍ബൈക്കിനെ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളെ പ്രത്യേകം പരിഗണിച്ച് സസ്‌പെന്‍ഷനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ടെറ കിവാമി 6 മണിക്കൂര്‍ കൊണ്ട് പൂര്‍ണണായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ റെയ്ഞ്ച് 200 കിലോമീറ്ററാണ്.

അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ടെറ മോട്ടോഴ്‌സില്‍ നിന്നുള്ള കൂടുതല്‍ വാഹനങ്ങള്‍ അവതരിപ്പിക്കപ്പെടുകയോ ലോഞ്ച് ചെയ്യുകയോ ചെയ്‌തേക്കും. പ്രീമിയം നിലവാരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും ഇക്കൂട്ടത്തിലുണ്ടായിരിക്കും.


Click it and Unblock the Notifications








