വീഡിയോ: യമഹ ആര്‍25 നിര്‍മിക്കുന്നതെങ്ങനെ?
മെയ് മാസത്തില്‍ യമഹയുടെ ആര്‍25 മോഡല്‍ ഇന്തോനീഷ്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തപ്പോള്‍ അതൊരു വമ്പന്‍ സംഭവമായി മാറുകയുണ്ടായി. ലോകമെങ്ങുമുള്ള ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ ഇന്തോനീഷ്യയിലേക്കു തിരിഞ്ഞു. മറ്റു വിപണികളില്‍ യമഹ ആര്‍25 എത്തിച്ചേരാന്‍ ഇനിയും സമയമെടുത്തേക്കും.
ഓരോ നാടുകളിലേക്കും എത്തിച്ചേരുന്നതുവരെ വാഹനപ്രേമികളെ ടീസ് ചെയ്ത് വലയ്ക്കുകയാണ് യമഹയിപ്പോള്‍ ചെയ്യുന്നത്. യമഹ ആര്‍25ന്റെ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ നിര്‍മിക്കുന്നതിന്റെ വീഡിയോ കാഴ്ചകള്‍ കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തുവിട്ടത്.
250 സിസി ശേഷിയുള്ള പാരലല്‍ ലിക്വിഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് യമഹ ആര്‍25ലുള്ളത്. ഈ എന്‍ജിന്‍ 12000 ആര്‍പിഎമ്മില്‍ 36 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. 10000 ആര്‍പിഎണ്മില്‍ 22.1 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പുറത്തെടുക്കുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ വീര്യം ചക്രങ്ങളിലേക്കു പകരും.
നമ്മുടെ വിപണിയിലേക്ക് വരുന്നതിനു മുമ്പുതന്നെ വാഹനത്തിന്റെ നിര്‍മാണത്തിന്റെ ഘട്ടങ്ങള്‍ വിശദമായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീഡിയോയിലൂടെ സഞ്ചരിക്കുക.


Click it and Unblock the Notifications








