ട്രയംഫിന്റെ 250 സിസി ബൈക്ക് വരില്ല

By Santheep

ഇന്ത്യയടക്കമുള്ള വളരുന്ന വിപണികളിലേക്ക് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ട്രയംഫ് കടന്നുവന്നത് ഈയടുത്ത കാലത്താണ്. ഇന്ത്യയില്‍ ട്രയംഫിന്റെ നിരവധി മോഡലുകള്‍ ലഭ്യമാകുന്നുണ്ട് ഇന്ന്. ഈ മാസം 18ന് പുതിയൊരു മോട്ടോര്‍സൈക്കിള്‍ മോഡല്‍ കൂടി ഇന്ത്യയിലിറക്കാന്‍ ട്രയംഫ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഈ പുതിയ വാഹനം ഒരു 250 സിസി മോഡലായിരിക്കുമെന്ന് ഊഹങ്ങള്‍ പരക്കുകയുണ്ടായി. വളരുന്ന വിപണികളിലെ വോള്യം മാര്‍ക്കറ്റ് പിടിക്കാന്‍ ഇത്തരമൊരു നീക്കം ഉപകാരപ്പെടുമെന്ന് ട്രയംഫും കരുതിയിരുന്നു. നേക്കഡ്, ഫുള്ളി ഫെയേഡ് എന്നീ ഡിസൈന്‍ ശൈലികളില്‍ ഈ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്ക് പുറത്തിറക്കാമെന്നായിരുന്നു ട്രയംഫിന്റെ ആലോചന. എന്നാല്‍, ഈ വഴിക്കുള്ള നീക്കങ്ങള്‍ കമ്പനി ഉപേക്ഷിച്ചതായി പുതിയ വാര്‍ത്തകള്‍ പറയുന്നു.

എന്തു കാരണത്താലാണ് ഈ പദ്ധതിയില്‍ നിന്നും ട്രയംഫ് പിന്‍മാറിയതെന്ന് ഇപ്പോഴും വ്യക്തമല്ല. കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയാണ് 250 സിസിയുടേത്. ഹോണ്ടയും കെടിഎമ്മും കാവസാക്കിയും തുടങ്ങി നിരവധി വമ്പന്മാര്‍ ശക്തമായ സാന്നിധ്യമറിയിച്ചിട്ടുള്ള സെഗ്മെന്റാണിത്. ഇവിടേക്ക് ഇറങ്ങുന്നത് എത്രവലിയ സൂപ്പര്‍ബൈക്ക് നിര്‍മാതാവായാലും ജാഗ്രതയോടെ വേണം.

Triumph 250cc Motorcycle

കെടിഎം ഇന്ത്യയില്‍ ആര്‍സി390 മോഡല്‍ ലോഞ്ച് ചെയ്തത് രണ്ടുദിവസം മുമ്പാണ്. സുസൂക്കി ഇനസുമ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. ഹോണ്ടയുടെ സിബിആര്‍300ആര്‍ അടുത്തുതന്നെ വിപണിയിലെത്തിച്ചേരും. ഈ തിരക്കിനിടയിലേക്ക് വെറുതെ കേറി നില്‍ക്കേണ്ടതില്ല എന്നാണ് ട്രയംഫിന്റെ തീരുമാനമെന്ന് ഊഹിക്കാം.

ട്രയംഫിന്റെ നീക്കം ബുദ്ധിപരമാണെങ്കിലും വലിയ വിഭാഗം ആരാധകരെ ഇത് നിരാശയിലാഴ്ത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, September 14, 2014, 7:01 [IST]
English summary
Triumph has not provided any explanation as to why they have decided to shelve their quarter-litre motorcycle. We believe, existing brands and their presence must have altered their mind.
കൂടുതല്‍... #triumph motorcycles #ട്രയംഫ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X