ട്രയംഫ് കൊച്ചി ഷോറൂം തുറന്നു

By Santheep

ബ്രിട്ടിഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ കൊച്ചിയില്‍ ഡീലര്‍ഷിപ്പ് തുറന്നു. ശ്യാമാഡൈനമിക് മോട്ടോര്‍സൈക്കിള്‍സ് എന്ന പേരില്‍ തുറന്നിട്ടുള്ള ഈ ഡീലര്‍ഷിപ്പ് ട്രയംഫ് ഇന്ത്യയുടെ മൂന്നാമത്തെ ഡീലര്‍ഷിപ്പാണ്. നേരത്തെ ഹൈദരാബാദ്, ബങ്കളുരു എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പ് തുറന്നിരുന്നു.

ഇതിനകം തന്നെ 326 ബുക്കിംഗ് ലഭിച്ചതായി ട്രയംഫ് പറയുന്നുണ്ട്. കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയിലെമ്പാടും തുറക്കുവാനുള്ള തങ്ങളുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇനിയും മുന്നേറാന്‍ സാധിക്കുമെന്ന് ട്രയംഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു. മുംബൈ, പൂനെ അഹമ്മദാബാദ് എന്നിവടങ്ങളില്‍ മെയ് രണ്ടിന് ഡീലര്‍ഷിപ്പുകള്‍ തുറക്കും.

നടപ്പുവര്‍ഷം രാജ്യത്ത് 9 ഡീലര്‍ഷിപ്പുകള്‍ തുറക്കുവാനാണ് ട്രയംഫ് പദ്ധതിയിടുന്നത്. വില്‍പനയോളം തന്നെ പ്രാധാന്യം വില്‍പനാനന്തരസേവനത്തിന് തങ്ങള്‍ നല്‍കുന്നതായി ട്രയംഫ് വ്യക്തമാക്കി.

കൊച്ചി വൈറ്റിലയില്‍ എന്‍എംച്ച് ബൈപാസിലാണ് ശ്യാമഡൈനമിക് സ്ഥിതി ചെയ്യുന്നത്.

വിലാസം:

30/1366(A1), Syama Business Centre, N.H.Bypass, Vytilla
Kochi, India 682019
Phone 096 45 599922
Email [email protected]
Website http://triumphmotorcycles.in

ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടുള്ള ട്രയംഫ് ബൈക്കുകളുടെ വിശദാംശങ്ങള്‍ താഴെ.

ഇന്ത്യയിലെ ട്രയംഫ് ബൈക്കുകൾ

പത്ത് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തുകൊണ്ടാണ് ട്രയംഫിന്റെ തുടക്കം. ഇവയില്‍ ആറെണ്ണം ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്നു. ബാക്കിയുള്ളവ വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നു.

ട്രയംഫ് ബോണവില്ലെ

ട്രയംഫ് ബോണവില്ലെ

  • വില: 5.7 ലക്ഷം
  • എന്‍ജിന്‍ ശേഷി: 865സിസി
  • കുതിരശക്തി: 7500 ആര്‍പിഎമ്മില്‍ 68
  • ചക്രവീര്യം: 5800 ആര്‍പിഎമ്മില്‍ 68 എന്‍എം
  • ട്രയംഫ് ബോണവില്ലെ ടി100

    ട്രയംഫ് ബോണവില്ലെ ടി100

    • വില: 6.6 ലക്ഷം
    • എന്‍ജിന്‍ ശേഷി: 865സിസി
    • കുതിരശക്തി: 7500 ആര്‍പിഎമ്മില്‍ 68
    • ചക്രവീര്യം: 5800 ആര്‍പിഎമ്മില്‍ 68 എന്‍എം
    • ട്രയംഫ് ഡേടോണ 675ആര്‍

      ട്രയംഫ് ഡേടോണ 675ആര്‍

      • വില: 11.4 ലക്ഷം
      • എന്‍ജിന്‍ ശേഷി: 675സിസി
      • കുതിരശക്തി: 12500 ആര്‍പിഎമ്മില്‍ 128
      • ചക്രവീര്യം: 11900 ആര്‍പിഎമ്മില്‍ 75 എന്‍എം
      • ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍

        ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍

        • വില: 7.5 ലക്ഷം
        • എന്‍ജിന്‍ ശേഷി: 675സിസി
        • കുതിരശക്തി: 11850 ആര്‍പിഎമ്മില്‍
        • 104.5 ചക്രവീര്യം: 9750 ആര്‍പിഎമ്മില്‍ 98 എന്‍എം
        • ട്രയംഫ് സ്പീഡ് ട്രിപ്പിള്‍

          ട്രയംഫ് സ്പീഡ് ട്രിപ്പിള്‍

          • വില: 10.4 ലക്ഷം
          • എന്‍ജിന്‍ ശേഷി: 1050സിസി
          • കുതിരശക്തി: 9400 ആര്‍പിഎമ്മില്‍ 133
          • ചക്രവീര്യം: 7750 ആര്‍പിഎമ്മില്‍ 111 എന്‍എം
          • ട്രയംഫ് ട്രക്സ്റ്റണ്‍

            ട്രയംഫ് ട്രക്സ്റ്റണ്‍

            വില: 6.7 ലക്ഷം

            എന്‍ജിന്‍ ശേഷി: 865സിസി

            കുതിരശക്തി: 7400 ആര്‍പിഎമ്മില്‍ 68

            ചക്രവീര്യം: 5800 ആര്‍പിഎമ്മില്‍ 69 എന്‍എം

            ട്രയംഫ് റോക്കറ്റ് 3 റോഡ്സ്റ്റാർ

            ട്രയംഫ് റോക്കറ്റ് 3 റോഡ്സ്റ്റാർ

            • വില: 20 ലക്ഷം
            • എന്‍ജിന്‍ ശേഷി: 2294സിസി
            • കുതിരശക്തി: 5750 ആര്‍പിഎമ്മില്‍ 149.5
            • ചക്രവീര്യം: 2750 ആര്‍പിഎമ്മില്‍ 221 എന്‍എം
            • ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍

              ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍

              • വില: 17.9 ലക്ഷം
              • എന്‍ജിന്‍ ശേഷി: 1215സിസി
              • കുതിരശക്തി: 9300 ആര്‍പിഎമ്മില്‍ 135
              • ചക്രവീര്യം: 6400 ആര്‍പിഎമ്മില്‍ 121 എന്‍എം
              • ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സി

                ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സി

                • വില: 12 ലക്ഷം
                • കുതിരശക്തി: 9300 ആര്‍പിഎമ്മില്‍ 93.7
                • ചക്രവീര്യം: 7850 ആര്‍പിഎമ്മില്‍ 79 എന്‍എം
                • ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം

                  ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം

                  • വില: 12.49 ലക്ഷം
                  • എന്‍ജിന്‍ ശേഷി: 1699സിസി
                  • കുതിരശക്തി: 5200 ആര്‍പിഎമ്മില്‍ 96.6
                  • ചക്രവീര്യം: 2950 ആര്‍പിഎമ്മില്‍ 156 എന്‍എം

More from DriveSpark

Article Published On: Wednesday, April 23, 2014, 11:08 [IST]
English summary
British motorcycle brand Triumph Motorcycles India Private Limited today announced the opening of their dealership facility in Kochi called Syamadynamic Motorcycles.
കൂടുതല്‍... #triumph motorcycles #ട്രയംഫ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X