ടിവിഎസ്-ബിഎംഡബ്ല്യു 500സിസി ബൈക്ക് അടുത്തവര്‍ഷം

By Santheep

ബിഎംഡബ്ല്യു മോട്ടോറാഡിന്റെയും ടിവിഎസ്സിന്റെയും പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യ ഉല്‍പന്നങ്ങള്‍ 2015ല്‍ വിപണിയിലെത്തും. 300സിസി, 500സിസി എന്നിങ്ങനെ എന്‍ജിന്‍ ശേഷിയുള്ളവയായിരിക്കും ഈ ബൈക്കുകള്‍.

300 സിസി ബൈക്കിനെക്കുറിച്ച് നേരത്തെ തന്നെ കേട്ടിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അടുത്ത വര്‍ഷം ഒരു 500സിസി ബൈക്കുകൂടി വിപണിയിലെത്തുമെന്നാണ്. ആദ്യം വിപണിയിലെത്തുന്നത് 300സിസി ബൈക്ക് തന്നെയായിരിക്കും. പിന്നാലെ 500സിസി ബൈക്കും എത്തിച്ചേരും.

TVS BMW To Launch 300cc and 500cc Bikes

2015ന്റെ പകുതിയോടെയായിരിക്കും ബിഎംഡബ്ല്യു-ടിവിഎസ്സിന്റെ ആദ്യത്തെ ബൈക്ക് വിപണിപ്രവേശം ചെയ്യുകയെന്നറിയുന്നു.

ടിവിഎസ്സിന്റെ നിര്‍മാണ സൗകര്യങ്ങളും വില്‍പനാ സൗകര്യങ്ങളും ഉപയോഗിച്ചാണ് ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഈ ബൈക്കുകളുടെ നിര്‍മിതിയില്‍ ടിവിഎസ്സിന് സാങ്കേതിക പങ്കാളിത്തവുമുണ്ടെന്നാണ് അറിയുന്നത്.

ബജാജിന്റെയും കെടിഎമ്മിന്റെയും പങ്കാളിത്തത്തിനു സമാനമല്ല ടിവിഎസ്-ബിഎംഡബ്ല്യു പങ്കാളിത്തം എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കെടിഎമ്മിന്റെ ഓരോ ബൈക്കിനും ബജാജിന്റെ വേര്‍ഷന്‍ വരുന്ന തരത്തിലാണ് അവരുടെ പങ്കാളിത്തം. കെടിഎമ്മില്‍ നിര്‍ണായക ഓഹരി പങ്കാളിത്തമുള്ളത് കൂടുതല്‍ മെച്ചമുള്ള കരാറുണ്ടാക്കാന്‍ ബജാജിനെ സഹായിച്ചിട്ടുണ്ട്.

ടിവിഎസ്സുമായി ചേര്‍ന്ന് ഇന്ത്യയില്‍ പുറത്തിറക്കുന്ന ബൈക്കുകള്‍ ബിഎംഡബ്ല്യു യൂറോപ്യന്‍ വിപണിയിലും വിറ്റഴിക്കും, സ്വന്തം ബാഡ്ജില്‍. സ്റ്റൈലിംഗിലും പ്രകടനശേഷിയിലും ഇന്ത്യയിലെ പതിപ്പുകളില്‍ നിന്നും കാര്യപ്പെട്ട വ്യത്യാസമുണ്ടാകും യൂറോപ്യന്‍ പതിപ്പുകള്‍ക്ക്.

More from DriveSpark

Article Published On: Wednesday, May 28, 2014, 16:59 [IST]
English summary
As per a report on ET Now, the partnership between TVS and BMW Motorrad will result in not one, but two new motorcycles next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X