ടിവിഎസ്-ബിഎംഡബ്ല്യുവില്‍ നിന്ന് 300സിസി ബൈക്ക്

By Santheep

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് ടിവിഎസ്സും ബിഎംഡബ്ല്യു മോട്ടോറാഡും ചേര്‍ന്നുള്ള സഖ്യം പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. ഇതിനുശേഷം ഇന്ത്യന്‍ ബൈക്ക് പ്രണയികള്‍ അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.

രാജ്യത്തിന്റെ വിപണിയുടെ പള്‍സ് ശരിയായറിയാവുന്ന ടിവിഎസ്സും ജര്‍മന്‍ സാങ്കേതികതയുമായി ബിഎംഡബ്ല്യു മോട്ടോറാഡും ചേരുമ്പോള്‍ തങ്ങളെ ശരിയായി അഭിസംബോധന ചെയ്യുന്ന ഒരു ഉല്‍പന്നം തന്നെ പുറത്തുവരുമെന്നാണ് രാജ്യത്തെ ബൈക്ക് പ്രണയികളുടെ പ്രതീക്ഷ.

പുതിയ ഊഹാപോഹങ്ങള്‍ ഈ പ്രതീക്ഷകളെ അങ്ങോട്ട് പൂത്തുലയിക്കുകയാണ് ചെയ്യുന്നത്. ഒരു 300 സിസി സ്ട്രീറ്റ് ബൈക്കാണ് ഈ കൂട്ടുകെട്ടില്‍ നിന്നാദ്യം പിറക്കുക എന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

TVS-BMW Motorcycle Will Be A 300cc Street Bike

ടിവിഎസ് ബാഡ്ജില്‍ തന്നെയായിരിക്കും ഈ വാഹനം പുറത്തിറങ്ങുക. 300 സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനായിരിക്കും വാഹനത്തിലുണ്ടായിരിക്കുക.

2015നും 2016നും ഇടയില്‍ ടിവിഎസ്-ബിഎംഡബ്ല്യു ബൈക്ക് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തുടക്കത്തില്‍ ഒരു സെമി ഓഫ് റോഡര്‍ വിപണിയിലെത്തിക്കാമെന്നാണ് ഇരുകൂട്ടരും നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വോള്യം പിടിക്കുന്നതിനെക്കാള്‍ വിശ്വാസ്യത പിടിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന തിയറിയുടെ പിന്‍ബലത്തിലാണ് 300 സിസി ബൈക്കിലേക്ക് ഇരുവരുമെത്തിച്ചേര്‍ന്നത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Monday, April 21, 2014, 15:46 [IST]
English summary
According to sources of Autocar, the very first motorcycle coming from the duo will be a street motorcycle that will wear the TVS badge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X