ടിവിഎസ് സെസ്റ്റ് ലോഞ്ച് ഓഗസ്റ്റ് 20ന്

Written By:

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച വാഹനങ്ങളിലൊന്നായിരുന്നു ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് സ്‌കൂട്ടര്‍. എക്‌സ്‌പോയിലെ അവതരണത്തിനുശേഷം ആറുമാസത്തിലധികം പിന്നിടുമ്പോള്‍ സെസ്റ്റ് സ്‌കൂട്ടറിന്റെ ലോഞ്ചിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കമ്പനി ഇപ്പോള്‍. പുതിയ വിവരങ്ങള്‍ പ്രകാരം ഈ വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് ഓഗസ്റ്റ് മാസത്തില്‍ നടക്കും.

സ്‌കൂട്ടര്‍ സെഗ്മെന്റിന്റെ അന്തംവിട്ട വളര്‍ച്ചയില്‍ ആകൃഷ്ടരായി മിക്ക ടൂ വീലര്‍ നിര്‍മാതാക്കളും പുതിയ മോഡലുകളുമായി രംഗത്തെത്തുന്ന സന്ദര്‍ഭമാണിത്. ഹോണ്ടയുടെ ഏറ്റവും വലിയ ഷോറൂം ഇന്ത്യയില്‍ നിര്‍മിക്കപ്പെടാനൊരുങ്ങുന്നതും ഈ സന്ദര്‍ഭത്തിലാണ്.

യുവാക്കളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലക്ഷ്യം വെച്ചാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് വിപണിയിലെത്താന്‍ ഒരുക്കം കൂട്ടുന്നത്.

107 സിസി ശേഷിയുള്ള ഒരു എയര്‍കൂള്‍ഡ് എന്‍ജിനാമ് സെസ്റ്റ് സ്‌കൂട്ടറിലുള്ളത്. ഈ സിംഗിള്‍സ സിലിണ്ടര്‍ 4 സ്‌ട്രോക്ക് എന്‍ജിന്‍ 8 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു. എന്‍ജിന്റെ പരമാവധി കരുത്ത് 8 കുതിരശക്തിയാണ്.

ടിവിഎസ് അവകാശപ്പെടുന്നതു പ്രകാരം ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജാണ് സെസ്റ്റിനുള്ളത്.

സീറ്റിനടയില്‍ 19 ലിറ്റര്‍ സ്‌റ്റോറേജ് കപ്പാസിറ്റിയുണ്ട് സെസ്റ്റില്‍. ഇത് സെഗ്മെന്റില്‍ ഏറ്റവും മികച്ചതാണ്. മുന്‍ മോഡലുകളെക്കാള്‍ വീതിയും നീളവും കൂടുതലുണ്ട് സെസ്റ്റിന്. പുതുതായി ഡിസൈന്‍ ചെയ്ത ഹെഡ്‌ലാമ്പുകളാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. നിരവധി കിടിലന്‍ വര്‍ണങ്ങളില്‍ ടിവിഎസ് സെസ്റ്റ് ലഭ്യമാകും.

Cars താരതമ്യപ്പെടുത്തൂ

ടാറ്റ സഫാരി സ്റ്റോം
ടാറ്റ സഫാരി സ്റ്റോം വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #tvs scooty zest #tvs scooty #tvs
English summary
TVS India had showcased several products at the 2014 Auto Expo, which was held in New Delhi. Among them was the Zest scooter, which they plan to launch on the 20th of August, 2014.
Story first published: Monday, August 4, 2014, 18:40 [IST]
Please Wait while comments are loading...

Latest Photos