ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്: അറിയേണ്ടതെല്ലാം
ടിവിഎസ്സില്‍ നിന്നുള്ള സ്റ്റാര്‍ സിറ്റി പ്ലസ് കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനം നേരത്തെ വിപണിയിലുള്ള സ്റ്റാര്‍ സിറ്റി ബൈക്കിന്റെ കുറെക്കൂടി സന്നാഹപ്പെട്ട പതിപ്പാണെന്നു പറയാം. എന്നാല്‍, എന്‍ജിന്‍ അടക്കമുള്ള ഇടങ്ങളില്‍ ഗൗരവപ്പെട്ട മാറ്റങ്ങളുള്ളതിനാല്‍ ഒരു പ്രത്യേക മോഡലായിത്തന്നെയാണ് വാഹനം നില്‍ക്കുന്നത്. കൂടാതെ, ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പഴയ ടിവിഎസ് സ്റ്റാര്‍ സിറ്റിക്ക് പകരക്കാരനായി മാറും പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നാണ് മനസ്സിലാക്കുന്നത്.
ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്സിനെക്കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം താഴെയുള്ള ചിത്രത്താളുകളില്‍ ഒരുക്കൂട്ടി വെച്ചിരിക്കുന്നു.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്
ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്സിനെക്കുറിച്ച് കൂടുതലറിയാൻ ക്ലിക്കി നീങ്ങുക

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്‍ജിന്‍
സാധാരണ സ്റ്റാര്‍ സിറ്റിയില്‍ ഘടിപ്പിച്ചിട്ടുള്ള അതേ എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തിലുള്ളത്. ജൂപ്പിറ്റര്‍, വീഗോ മോഡലുകളിലും ഈ എന്‍ജിന്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, സ്റ്റാര്‍ സിറ്റി പ്ലസ്സില്‍ ഈ എന്‍ജിനെത്തുന്നത് ചില ട്യൂണിംഗിനെല്ലാം വിധേയമായിട്ടാണ്. മൈലേജ്, പ്രകടനക്ഷമത എന്നിവ വര്‍ധിപ്പിക്കാനാണ് ട്യൂണ്‍ ചെയ്തതെന്നാണറിയുന്നത്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്‍ജിന്‍ കരുത്ത്
5000 ആര്‍പിഎമ്മില്‍ 8.3 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്‍ജിന് ശേഷിയുണ്ട്. 5000 ആര്‍പിഎമ്മില്‍ 8.7 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. നേരത്തെ വില്‍പനയിലുള്ള ടിവിഎസ് സ്റ്റാര്‍ സിറ്റി-യില്‍ ഘടിപ്പിച്ച ഇതേ എന്‍ജിനുല്‍പാദിപ്പിക്കുന്നത് 8.18 കുതിരശക്തിയും 8.1 എന്‍എം ചക്രവീര്യവുമാണെന്നറിയുക.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് വേഗത
4 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുക. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 8 സെക്കന്‍ഡ് നേരം മാത്രമേ ഈ വാഹനം എടുക്കൂ. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മൈലേജ്
ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്സിന്റെ ഇക്കോത്രസ്റ്റ് എന്‍ജിന്‍ ലിറ്ററിന് 85 കിലോമീറ്റര്‍ മൈലേജ് പകരുമെന്ന് അവകാശപ്പെടുന്നു കമ്പനി. ടിവിഎസ് സ്റ്റാര്‍ സിറ്റിയെക്കാള്‍ 1 കിലോമീറ്റര്‍ കൂടുതലുണ്ട് ഈ വാഹനത്തില്‍.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ബ്രേക്ക്, സസ്‌പെന്‍ഷന്‍
ബൈക്കില്‍ ഡിസ്‌ക് ബ്രേക്കുകളില്ല. 130 മില്ലിമീറ്റര്‍ ഡ്രം ബ്രേക്കാണ് മുന്നിലുള്ളത്. പിന്നില്‍ 110 മില്ലിമീറ്റര്‍ ഡ്രേം ബ്രേക്ക് ഘടിപ്പിച്ചിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ ചേര്‍ത്തിരിക്കുന്നു. പിന്നില്‍ 5-സ്റ്റെപ് അഡ്ജസ്റ്റബ്ള്‍ ഷോക്ക് അബ്‌സോര്‍ബറുകളും.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് സ്‌റ്റൈലിംഗും ഫീച്ചറുകളും
സാധാരണ ടിവിഎസ് സ്റ്റാര്‍ സിറ്റിയില്‍ നിന്ന് വേറിട്ടു നില്‍ക്കുവാന്‍ ചില ഡിസൈന്‍ മാറ്റങ്ങള്‍ പുതിയ ബൈക്കിനെ സഹായിക്കുന്നുണ്ട്. പുതിയ സ്റ്റൈലിംഗ് സ്റ്റിക്കറുകള്‍ ഇന്ധനടാങ്കില്‍ ഇടം പിടിച്ചിട്ടുണ്ട്. അനലോഗ്/ഡിജിറ്റല്‍ ഇന്‍സ്ട്രൂമെന്റെ ക്ലസ്റ്ററാണ് പുതിയ ബൈക്കിലുള്ളത്. ഇതില്‍ സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് ഇല്യൂമിനേറ്റര്‍, കളേഡ് ഷോക്ക് അബ്‌സോര്‍ബര്‍ സ്പ്രിംഗുകള്‍, ക്രോമിയം ഹാന്‍ഡില്‍ ബാറുകള്‍, സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ മഫ്‌ലര്‍ ഗാര്‍ഡ് എന്നിവ വാഹനത്തിലെ എടുത്തു പറയേണ്ട സന്നാഹങ്ങളാണ്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് വില
ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 44,000 രൂപയാണ് വാഹനത്തിനു വില.


Click it and Unblock the Notifications








