വിലയില്‍ മാറ്റമില്ലാതെ പുതിയ ടിവിഎസ് വീഗോ
ടിവിഎസ് വീഗോ സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തി. വിലയില്‍ വര്‍ധനയൊന്നുമില്ലാതെയാണ് വാഹനത്തെ ടിവിഎസ് പുതുക്കിയിട്ടുള്ളത്. 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
ഡിസൈനിലും സാങ്കേതികതയിലും നിര്‍ണായകമായ മാറ്റങ്ങളോടെയാണ് പുതുക്കിയ വീഗോ വിപണിയിലെത്തുന്നത്. പുതിയ വീഗോയെ അടുത്തറിയാന്‍ താഴെ താളുകളിലേക്കു ചെല്ലുക.

ക്ലിക്കിനീങ്ങുക

പുതിയ വീഗോയില്‍ ചേര്‍ത്തിരിക്കുന്നത് ബ്ലാക്ക് അലോയ് വീലുകളാണ്. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ പൂശിയിട്ടുണ്ട് ബോഡിയില്‍.

സീറ്റുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കിയതാണ് മറ്റൊരു മാറ്റം. ജൂപിറ്റര്‍ സ്‌കൂട്ടറില്‍ നിന്നുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എക്‌സോസ്റ്റ് പൈപ്പ് എന്നിവയും വീഗോയെ പുതുക്കുന്നതിന് സഹായിച്ചിരിക്കുന്നു.

എന്‍ജിന്‍ ചെറിയ തോതില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമമാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 110സിസി ശേഷിയുള്ള ഈ എന്‍ജിന്‍ 8 കുതിരകളുടെ കരുത്ത് പകരുന്നു. 8 എന്‍എം ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍.

പുതിയ വീഗോ സ്‌കൂട്ടര്‍ ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജ് പകരുന്നുവെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.

വിലകള്‍
മുംബൈ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം വീഗോ സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് 48,857 രൂപയാണ് വില. ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ചും വീഗോ ലഭ്യമാണ്. ഈ പതിപ്പിന് 49,580 രൂപ വിലയുണ്ട്.


Click it and Unblock the Notifications








