അമേരിക്കന്‍ 'ഒളി'പ്പോര്‍ ബൈക്ക് തയ്യാറാവുന്നു
അമേരിക്കന്‍ സേനയുടെ അത്യാധുനികമായ സൈനികശക്തിയില്‍ 'സ്റ്റല്‍ത്' എയര്‍ക്രാഫ്റ്റുകള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കുമെല്ലാം നിര്‍ണായകസ്ഥാനമുണ്ട്. റഡാറുകള്‍ക്ക് പിടിതരാത്ത, മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വെളിച്ചം പുറത്തുവിടാത്ത, ഒന്നിനെയും പ്രതിഫലിപ്പിക്കാത്ത ഇത്തരം എയര്‍ക്രാഫ്റ്റുകളും മറ്റുമുപയോഗിച്ചാണ് അമേരിക്കന്‍ സൈന്യം പല തന്ത്രപ്രധാന നീക്കങ്ങളും നടത്തുന്നത്.
അമേരിക്കന്‍ സേനയില്‍ നിന്നു പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍ പറയുന്നത് ഒരു സ്റ്റല്‍ത് മോട്ടോര്‍സൈക്കിള്‍ തയ്യാറാവുന്നതിനെക്കുറിച്ചാണ്. ഈ വാഹനം ഹൈബ്രിഡ് ഇലക്ട്രിക് ആണെന്നതും പ്രത്യേകതയാണ്.

ഈ ബൈക്ക് നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ വിര്‍ജിനിയയില്‍ നിന്നുള്ള ലോഗോസ് ടെക്‌നോജീസ് എന്ന കമ്പനിക്ക് നല്‍കിയിരിക്കുകയാണ് യുഎസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട് ഏജന്‍സി.
കാര്യമായ ശബ്ദങ്ങളൊന്നുമുണ്ടാക്കാതെ ഓടുന്ന ഒരു എന്‍ജിന്‍ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട് ലോഗോസ്. വിവിധ എണ്ണകളില്‍ ഓടാനുള്ള ശേഷിയായിരിക്കും ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഡീസല്‍, പെട്രോള്‍, ബയോഫ്യൂവല്‍ എന്നിവയില്‍ ഓടാനുള്ള ശേഷി എന്‍ജിനുണ്ടായിരിക്കും.
ഉയര്‍ന്ന ഓഫ് റോഡിംഗ് ശേഷിയുള്ളതായി ബൈക്കിനെ രൂപപ്പെടുത്തുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണ് ലോഗോസിന്. അമേരിക്കന്‍ സേന ആവശ്യപ്പെടുന്ന ഉയര്‍ന്ന സംവിധാനങ്ങളെല്ലാം ബൈക്കില്‍ ചേര്‍ക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മഴുകിയിരിക്കുകയാണ് കമ്പനി.
ലോഗോസ് അവകാശപ്പെടുന്നതു പ്രകാരം, മള്‍ടിഫ്യുവല്‍, ഹൈബ്രിഡ്, ടൂ വീല്‍ ഡ്രൈവ് സംവിധാനങ്ങളോടെ വരുന്ന ലോകത്തിലെ ആദ്യത്തെ മോട്ടോര്‍സൈക്കിളായിരിക്കുമിത്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








